ഭാര്യ വിട്ടുപോയത് ആഘോഷമാക്കി ഭർത്താവ്; പരാതിയില്ല, കേസില്ല, ബിരിയാണി വച്ചുവിളമ്പി കൂടെ ഗാനമേളയും
വടകര: ഒരു കല്യാണ വീട്ടിലെ തലേ ദിവസ ആഘോഷ പരിപാടിയായി ഒറ്റ നോട്ടത്തില്‍ തോന്നും.പക്ഷെ കാര്യം അതല്ല. വടകരിലാണ് സംഭവം. ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടിപ്പോയതിനു ഭര്‍ത്താവ് നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ബിരിയാണി വച്ചുവിളമ്പിയതാണ്. ഭാര്യ തന്നെ വിട്ടു പോയ വിഷമം തീര്‍ക്കാനാണ് ഇങ്ങനൊരു പാര്‍ട്ടി നടത്തിയതെന്ന് വടകാരി സ്വദേശി പ്രസാദ് പറയുന്നു. ഇവര്‍ക്ക് ഒരു മകനുമുണ്ട്.
“ഭാര്യ എന്നെ വിട്ടു പോയതായിട്ടാണ് (മരിച്ചുപോയതായിട്ടാണ്) തോന്നുന്നത്. അതുകൊണ്ടുതന്നെ വിവാഹമോചനത്തിനുള്ള കാര്യങ്ങളൊന്നും നോക്കുന്നില്ല”- പ്രസാദ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
250 പേര്‍ക്കാണ് ബിരിയാണി നല്‍കിയത്. ബിരിയാണി മാത്രമല്ല കരോക്കെ ഗാനമേള പരിപാടിയും ഉണ്ടായിരുന്നു. വടകരയില്‍ പച്ചക്കറിക്കട നടത്തുന്നയാളാണ് പ്രസാദ്. എന്തായാലും പരിപാടി സൂപ്പറായിരുന്നു. പക്ഷെ പ്രസാദിനു ഭാര്യയുമായി മുന്‍പ് പ്രശ്നങ്ങള്‍ ഇല്ലായിരുന്നു. ഇപ്പോള്‍ പരിഭവവുമില്ല. പക്ഷെ ഉള്ളിന്റെ ഉള്ളില്‍ നല്ല സങ്കടമുണ്ട്.