‘പുരുഷന്മാരെക്കുറിച്ച് ചിന്തിക്കൂ’; ഭാര്യയുടെ ഉപദ്രവം സഹിക്കാനാകില്ലെന്ന് ആരോപിച്ച് ടെക്കിയുടെ ലൈവ് ആത്മഹത്യ

ഭാര്യയില്‍ നിന്നുള്ള ഉപദ്രവം സഹിക്കാന്‍ കഴിയുന്നില്ലെന്ന് വീഡിയോ ചിത്രീകരിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ടിസിഎസില്‍ മാനേജരായ മാനവ് ശര്‍മ്മയാണ് മരിച്ചത്. തന്നെ ഭാര്യ നിരന്തരം മര്‍ദ്ദിക്കുകയാണ്. ജീവിക്കാന്‍ ഒരു തരത്തിലും അനുവദിക്കുന്നില്ല. അതിനാല്‍ അത്മഹത്യ ചെയ്യുന്നു എന്നാണ് വീഡിയോയില്‍ മാനവ് പറയുന്നത്.

കഴുത്തില്‍ കുരുക്കിട്ട് നിന്ന ശേഷമാണ് മാനവ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പലപ്പോഴും കരഞ്ഞു കൊണ്ടാണ് സംസാരിക്കുന്നത്. തന്റെ മരണശേഷം മാതാപിതാക്കളെ തൊട്ടുപോകരുതെന്ന് ഭാര്യയോട് പറയുന്നുണ്ട്. പുരുഷന്‍മാരെ സംരക്ഷിക്കാന്‍ നിയമം വേണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. സംരക്ഷിച്ചില്ലെങ്കില്‍ കുറ്റപ്പെടുത്താനായി ഇവിടെ ഒരു പുരുഷന്‍ പോലും ബാക്കിയുണ്ടാകില്ല. തന്റെ മരണ ശേഷമെങ്കിലും ഇത് അധികൃതര്‍ ശ്രദ്ധിക്കണമെന്നും മാനവ് ആവശ്യപ്പെട്ടു.

വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. പിന്നാലെ മാനവ് ശര്‍മ്മയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. ആരോപണങ്ങള്‍ നിഷേധിച്ച് മാനവിന്റെ ഭാര്യ നികിതയും രംഗത്തെത്തിയിട്ടുണ്ട്. മാനവ് മദ്യാസക്തികൊണ്ട് ബുദ്ധിമുട്ടുന്നയാളായിരുന്നു. നേരത്തേയും പലതവണ സ്വയം ഉപദ്രവിച്ചിട്ടുണ്ടെന്നുമാണ് ഭാര്യ ആരോപിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top