മൂന്ന് മക്കളെയും തുണ്ടമാക്കിയാല്‍ പോലും ബിജെപിയില്‍ പോകില്ലെന്ന് മറിയാമ്മ ഉമ്മന്‍; ഞങ്ങള്‍ അനിലിനെതിരെ പ്രചാരണത്തിന് ഇറങ്ങും; വ്യക്തിബന്ധം രാഷ്ട്രീയത്തെ ബാധിക്കില്ല
കോട്ടയം: ചാണ്ടി ഉമ്മനും അച്ചു ഉമ്മനും ബിജെപിയില്‍ പോകുമെന്ന് ഒരു വിഭാഗം പ്രചരിപ്പിക്കുന്നതിനെതിരെ ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ രംഗത്തെത്തി. ചാണ്ടി ഉമ്മനും അച്ചു ഉമ്മനും ബിജെപിയില്‍ പോകില്ല. ഈ വാര്‍ത്ത ഇന്നലെയാണ് താന്‍ കേള്‍ക്കുന്നത്. കുടുംബം ഒന്നാകെ പ്രചാരണ രംഗത്തിറങ്ങണമെന്നാണ് ആഗ്രഹം. – മറിയാമ്മ ഉമ്മന്‍ പറഞ്ഞു. “എന്റെ മൂന്ന് മക്കളെയും വെട്ടി തുണ്ടമാക്കിയാല്‍ പോലും അവര്‍ ബിജെപിയില്‍ പോകില്ല. ഇന്ത്യാ മുന്നണി, കോണ്‍ഗ്രസ് ജയിക്കണം എന്നാണ് ആഗ്രഹം. അല്ലാതെ വ്യക്തിപരമായ താത്പര്യങ്ങളൊന്നുമില്ല. അനില്‍ എനിക്ക് ചാണ്ടി ഉമ്മനെപോലെ തന്നെയാണ്. ഏത് രാഷ്ട്രീയത്തില്‍ പോയാലും മാതൃബന്ധം മുറിച്ചെറിയാന്‍ കഴിയുമോ?” മറിയാമ്മ ഉമ്മന്‍ ചോദിച്ചു.
“ഉറച്ച കോണ്‍ഗ്രസ് കുടുംബത്തില്‍പ്പെട്ടയാളാണ് ഞാന്‍. ഉമ്മന്‍ചാണ്ടി ഒരു കോണ്‍ഗ്രസ് എംഎല്‍എയായിരുന്നില്ലെങ്കില്‍ ഈ വിവാഹം നടക്കുമായിരുന്നോ എന്നുവരെ എനിക്ക് സംശയമുണ്ട്. ഇന്ത്യാ മുന്നണി ജയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. അതിനായി പ്രാര്‍ത്ഥിക്കുന്നുമുണ്ട്. ഞങ്ങളുടെ കല്യാണം കഴിഞ്ഞതുമുതല്‍ എ.കെ.ആന്‍റണിയുടെ കുടുംബവുമായി നല്ല ബന്ധമാണ്. അനിലും പത്മജയും ബിജെപിയിൽ പോയത് ഒരുപാട് വേദനിപ്പിച്ചു. ഏറ്റവും വേദനിച്ചത് അനിൽ പോയപ്പോഴാണ്.”
“കുടുംബത്തിൽ നിന്നും ചാണ്ടി ഉമ്മൻ പിൻഗാമി ആകണം എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ തീരുമാനം.അതനുസരിച്ചാണ് ചാണ്ടി ഉമ്മൻ പിന്‍ഗാമി ആയത്. പത്തനംതിട്ടയില്‍ അച്ചു ഉമ്മന്‍ പ്രചാരണത്തിന് ഇറങ്ങും.” മറിയാമ്മ വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here