വന്യജീവി ആക്രമണത്തിൽ പൊറുതിമുട്ടി ജനം; ഹർത്താൽ ആഹ്വാനവുമായി യുഡിഎഫ്
![](https://www.madhyamasyndicate.com/wp-content/uploads/2025/02/udf-harthal.jpg)
വന്യജീവി ആക്രമണം രൂക്ഷമായിട്ടും സർക്കാരിൻ്റെ ഭാഗത്തുനിന്ന് പ്രതിരോധ നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് വയനാട്ടിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം. വ്യാഴാഴ്‌ച രാവിലെ ആറുമണി മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.
ദിനംപ്രതിയെന്നോണം വന്യജീവി ആക്രമണം ഉണ്ടായി മനുഷ്യജീവനുകൾ നഷ്‌ടപ്പെട്ടിട്ടും കാര്യക്ഷമമായ ഒരു നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിക്കാനാണ് ഹർത്താൽ എന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെ കെ അഹമ്മദ് ഹാജി, കൺവീനർ പി ടി ഗോപാലക്കുറുപ്പ് എന്നിവർ അറിയിച്ചു. അത്യാവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, തിരുനാൾ എന്നിവയെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രണ്ടുദിവസത്തിനിടെ രണ്ടുപേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി അട്ടമലയിലും തിങ്കളാഴ്‌ച വൈകിട്ട് നൂൽപ്പുഴയിലും ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. 43 ദിവസത്തിനിടെ വയനാട്ടിൽ നാലുപേരാണ് വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here