ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്; വയറിന് കുത്തേറ്റ രാജീവ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍
March 29, 2024 2:54 PM

ഇടുക്കി : കുമിളി സ്പ്രിങ് വാലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. മുല്ലമല സ്വദേശി എം.ആര്‍. രാജീവിനാണ് പരിക്കേറ്റത്. വീട്ടില്‍ നിന്നും റോഡിലേക്ക് നടന്ന് വരികയായിരുന്ന രാജീവിനെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. വയറിനാണ് കുത്തേറ്റത്. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് കാട്ടുപോത്തിനെ ഓടിച്ച ശേഷം രാജീവിനെ ആശുപത്രിയില്‍ എത്തിച്ചത്.
വയറിന് ഗുരുതര പരിക്കേറ്റ രാജീവിനെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പെരിയാര്‍ കടുവ സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് സ്പ്രിങ് വാലി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here