കണ്ണൂരിലെ ജനവാസമേഖലയില്‍ കാട്ടാന; തുരത്താന്‍ പടക്കം പൊട്ടിച്ച് വനം വകുപ്പ്

കണ്ണൂര്‍: ജനവാസമേഖലയില്‍ കാട്ടാനയിറങ്ങിയതിനെത്തുടര്‍ന്ന് പരിഭ്രാന്തരായി നാട്ടുകാര്‍. കണ്ണൂർ ഉളിക്കൽ ടൗണിലാണ് ഇന്ന് പുലർച്ചെ കാട്ടാനയെത്തിയത്. ഭയന്നോടിയ നാട്ടുകാരില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. അധികൃതര്‍ എത്തി ഉളിക്കൽ ടൗണിലെ നാട്ടുകാരെ ഒഴിപ്പിച്ചു. ആനയെ തുരത്താനുള്ള എല്ലാ ശ്രമങ്ങളും വനം വകുപ്പ് നടത്തുന്നുണ്ട്.

ആന കര്‍ണാടക വനമേഖലയില്‍നിന്ന് ഇറങ്ങിയതാകാമെന്നാണ് നിഗമനം. ആദ്യമായിട്ടാണ് കാട്ടാന ഇവിടെ എത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

ആന ഇറങ്ങിയതിനെ തുടർന്ന് ടൗണിൽ കടകളെല്ലാം അടക്കാൻ അധികൃതർ നിർദ്ദേശം നൽകി. വയത്തൂര്‍ വില്ലേജിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മാട്രാ- വള്ളിത്തോട് റോഡ്‌ അടച്ചു. ഒൻപത് മുതൽ 14 വരെയുള്ള വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികൾ ഇന്ന് തൊഴിലിടത്തിൽ ഇറങ്ങരുത് എന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.

Logo
X
Top