താഴെ ആക്രമിക്കാന്‍ തയ്യാറായി കാട്ടാന; ജീവന്‍ രക്ഷിക്കാന്‍ തൊഴിലാളി മരത്തിന് മുകളില്‍

കാപ്പിത്തോട്ടത്തില്‍ ജോലിക്ക് എത്തിയ തൊഴിലാളി കാട്ടാനയില്‍ നിന്നും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്. ഓടാന്‍ കഴിയാത്തതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ തൊട്ടടുത്ത് കണ്ട മരത്തിന് മുകളില്‍ കയറി. താഴെ ആക്രമിക്കാന്‍ തയ്യാറെടുത്ത് ആനയും നിന്നു. ഏറെ നേരത്തിന് ശേഷമാണ് ആന മരത്തിന് താഴെ നിന്നും മാറിയത്. ഇതോടെയാണ് തൊഴിലാളിക്ക് ശ്വാസം നേരെ വീണത്. തമിഴ്നാട് ഗൂഡല്ലൂര്‍ ക്ലൗഡ് കാപ്പിത്തോട്ടത്തിലായിരുന്നു സംഭവം.

കാപ്പിത്തോട്ടത്തില്‍ ജോലിക്ക് എത്തിയവരാണ് തൊഴിലാളികള്‍. എല്ലാവരെയും ആന ഓടിച്ചു. ഓടാന്‍ കഴിയാത്ത തൊഴിലാളിയാണ് ജീവന്‍ കയ്യില്‍പ്പിടിച്ച് മരത്തില്‍ തുടര്‍ന്നത്. ആന ഇയാള്‍ ഇറങ്ങി വരാന്‍ കാത്ത് താഴെയും നിന്നു. ആന പോയെന്നു ഉറപ്പുവരുത്തിയാണ് താഴെ ഇറങ്ങിയത്.

ഗൂഡല്ലൂര്‍ വയനാടുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ്. ഇവിടെ ജനവാസമേഖലകളില്‍ വന്യമൃഗശല്യം കൂടുതലാണ്. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മൃഗങ്ങള്‍ എത്തുന്നുണ്ട്. സന്ധ്യ മയങ്ങിയാല്‍ ഈ വഴികളില്‍ യാത്ര അസാധ്യമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top