വയനാട്ടില്‍ ഇന്ന് സംയുക്ത ഹര്‍ത്താല്‍; വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം വേണം

മാനന്തവാടി: കാട്ടാനയാക്രമണത്തില്‍ തുടര്‍ച്ചയായി രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായതില്‍ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ സംയുക്ത ഹര്‍ത്താല്‍. യുഡിഎഫും എൽഡിഎഫും ബിജെപിയും ഹർത്താലിനെ പിന്തുണച്ച് പ്രഖ്യാപനം നടത്തിയിട്ടുണ്ട്. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹർത്താൽ.

കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരൻ പോൾ (55) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്നലെ മരണത്തിനു കീഴടങ്ങിയത്. രാവിലെ 9.30ന് ചെറിയമല ജംഗ്‌ഷനിൽ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. ഗുരുതരമായി പരുക്കേറ്റ പോളിനെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വയനാട്ടില്‍ ഒരാഴ്ചക്കിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് പോള്‍. നേരത്തെ മാനന്തവാടി പടമല സ്വദേശി അജീഷിനെ കാട്ടാന വീട്ടുവളപ്പിലേക്ക് കടന്ന് കൊലപ്പെടുത്തിയിരുന്നു. അതിന്റെ രോഷം തുടരുമ്പോള്‍ തന്നെയാണ് രണ്ടാമതുണ്ടായ ആക്രമണത്തില്‍ പോള്‍ കൂടി കൊല്ലപ്പെടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top