കാട്ടാന ആക്രമണത്തിൽ കുറുവ ദ്വീപ് ജീവനക്കാരന് ഗുരുതര പരിക്ക്; മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു, അടിയന്തര ശസ്ത്രക്രിയ
വയനാട്: കുറുവ ദ്വീപിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. കുറുവ ദ്വീപ് ജീവനക്കാരൻ പോളിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ പോളിനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വിദഗ്ദ്ധ ചികിത്സയ്ക്കായി പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ സാധ്യതയുണ്ട്.
പാക്കം ചെറിയമലയിൽവച്ച് രാവിലെയാണ് ആക്രമണം ഉണ്ടായത്. വനപാതയിലൂടെ ദ്വീപിലേക്ക് പോകുന്ന റോഡിൽവച്ചാണ് കാട്ടാന പോളിനെ ആക്രമിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ വൈകുന്നേരവും ഒരു കാട്ടാന ജീപ്പിനു നേരെ പാഞ്ഞടുത്തെന്ന് നാട്ടുകാർ പറഞ്ഞു. അതേസമയം ഇടുക്കി ബി എൽ റാമിൽ ചക്കക്കൊമ്പനെ കണ്ട് ഭയന്നോടിയ വീട്ടമ്മക്ക് പരിക്കേറ്റു. നിലത്ത് വീണ് കൈക്കും കാലിനും പരിക്കേറ്റ ഇവരെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here