കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; ബിജുവിന് നേരെ ആക്രമണം നടന്നത് ശബ്ദം കേട്ട് വീട്ടുമുറ്റത്ത് ഇറങ്ങിയപ്പോള്‍; പത്തനംതിട്ടയില്‍ വീണ്ടും കാട്ടാന ഭീതി

പത്തനംതിട്ട: പത്തനംതിട്ടയില്‍ വീണ്ടും കാട്ടാന ആക്രമണം. തുലാപ്പള്ളിയിൽ ഒരാൾ കൊല്ലപ്പെട്ടു. പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജു (50) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു ബിജു. ഇതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. ബിജുവിന്റെ മൃതദേഹം വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയാണ് കണ്ടെത്തിയത്.

കഴിഞ്ഞ 20 നും പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. കാല്ലാറ്റിൽ മീൻ പിടിക്കാൻ പോയ സംഘത്തിലെ ദിലീപ് (52) ആണ് മരിച്ചത്. ദിലീപും സുഹൃത്ത് ഓമനക്കുട്ടനും ചേർന്നാണ് മീൻപിടിക്കാൻ പോയത്. ആന ആക്രമിച്ചപ്പോള്‍ ദിലീപിന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഓടി മാറിയ ഓമനക്കുട്ടനാണ് ദിലീപിനെ ആന ആക്രമിച്ച വിവരം നാട്ടുകാരെ അറിയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top