വീണ്ടും കാട്ടാന ജീവനെടുത്തു; ആക്രമണം ഉണ്ടായത് ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരു മരണം. ഇടുക്കി ചിന്നാര്‍ വന്യജീവി സങ്കേതത്തിലാണ് കാട്ടനയുടെ ആക്രമണമുണ്ടായത്. ചെമ്പക്കാട് സ്വദേശി ബിമലാണ് മരിച്ചത്. വനം വകുപ്പിന്റെ പാമ്പാര്‍ ലോഗ് ഹൗസിലേക്കുള്ള വഴി വെട്ടിത്തെളിക്കുന്ന ജോലിക്കായി എത്തിയ സംഘത്തെയാണ് ആന ആക്രമിച്ചത്.

രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പതുപേരാണ് ജോലിക്കായി എത്തിയത്. ഇവര്‍ നടന്നുപോകുന്നതിനിടെ ആപ്രതീക്ഷിതമായി ആനയുടെ ആക്രമണം ഉണ്ടാവുകയായിരുന്നു. ഏറ്റവും പിന്നിലായിട്ട് ആയിരുന്നു ബിമല്‍ നടന്നിരുന്നത്. ആനയെ കണ്ടതോടെ കൂടെ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ ആനയുടെ മുന്നില്‍പ്പെട്ട ബിമലിന് രക്ഷപ്പെടാനായില്ല.

ആന തുമ്പിക്കൈകൊണ്ട് തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നു. മറ്റുള്ളവര്‍ ബഹളം വച്ചതോടെയാണ് ആന പിന്തിരിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ബിമലിനെ വനം വകുപ്പിന്റെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top