അട്ടപ്പാടിയില്‍ ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു
October 19, 2023 10:53 PM

അഗളി: പാലക്കാട് അട്ടപ്പാടിയില്‍ വനാതിർത്തിയിലുള്ള വീടിനടുത്ത് ആട് മേയ്ക്കുകയായിരുന്ന ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. ഷോളയൂർ പഞ്ചായത്തിലെ സമ്പാർകോട് ഊരിലെ ബാലൻ(78)ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
ദേഹത്ത് പരുക്കുകളോടെയാണ് മൃതദേഹം കാണപ്പെട്ടത്. അട്ടപ്പാടിയിൽ 21 മാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 12 ആയി. പ്രദേശത്ത് നേരത്തെ 2 പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ആടുകൾ തിരിച്ചെത്തിയിട്ടും ബാലനെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. ഷോളയൂർ പൊലീസും വനപാലകരും സ്ഥലത്തെത്തി. മൃതദേഹം അഗളി ഗവ.ആശുപത്രിയിൽ. ഭാര്യ:നഞ്ചി. മകൾ:രാജമ്മ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here