നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് അടിച്ചുതകര്‍ത്തു; കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധം ശക്തമാകുന്നു
മലപ്പുറത്ത് കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് അടിച്ചുതകര്‍ത്തു. പി.വി.അൻവർ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധവും ആക്രമണവും.
കരുളായിലുണ്ടായ കാട്ടാന ആക്രമണത്തില്‍ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. വനംമന്ത്രിയുടെ പ്രവർത്തനം മനുഷ്യക്ക് വേണ്ടിയല്ല മൃഗങ്ങള്‍ക്ക് വേണ്ടി ആണെന്നും മണിയുടെ പോസ്റ്റുമോർട്ടം വൈകിപ്പിച്ചെന്നും അൻവർ ആരോപിച്ചു.
ഇന്നലെ രാത്രി വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. ഉള്‍വനത്തിലൂടെ സഞ്ചരിച്ചാൽ മാത്രമാണ് കോളനിയിൽ എത്താന്‍ കഴിയുക.
ആക്രമണം ഉണ്ടായത് അറിഞ്ഞ് വനംവകുപ്പ് ജീവനക്കാര്‍ എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here