കാട്ടാന കാർ ചവിട്ടിമറിച്ചു; മൂന്നാറിൽ ബ്രിട്ടീഷ് സഞ്ചാരികൾ രക്ഷപെട്ടത് അത്ഭുതകരമായി

കൃഷിയിടത്തിലിറങ്ങി നാശം വരുത്തുന്ന വന്യമൃഗ ശല്യത്തിന് പുറമെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഭീഷണി. മൂന്നാറിൽ വിദേശ സഞ്ചാരികൾ യാത്ര ചെയ്ത ഇന്നോവ കാറാണ് ആക്രമിക്കപ്പെട്ടത്. ഓടിക്കൊണ്ടിരുന്ന കാർ കാട്ടാന ചവിട്ടി തെറിപ്പിച്ചു. മൂന്നാർ- ദേവികുളം റോഡിൽ സിഗ്നൽ പോയിന്റിന് സമീപത്താണ് സംഭവം. കാർ തലകീഴായി മറിഞ്ഞു. സഞ്ചാരികൾ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.
തേക്കടിയിൽ നിന്ന് മൂന്നാറിലേക്ക് പോകുകയായിരുന്ന നാലംഗ സംഘമാണ് ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരം സ്വദേശിയായ രതീഷ് ആയിരുന്നു കാർ ഓടിച്ചിരുന്നത്. ആനയുടെ വരവ് കണ്ട് കാർ വേഗത്തിൽ ഓടിച്ച് രക്ഷപെടാൻ ഇയാൾ ശ്രമിച്ചെങ്കിലും അടുത്തെത്തി കഴിഞ്ഞിരുന്നു. ഭയന്ന് വിറച്ചുപോയ സഞ്ചാരികൾ പിന്നീട് മറ്റൊരു വാഹനത്തിലാണ് യാത്ര തുടർന്നത്.
പിന്നീട് വനംവകുപ്പിൻ്റെ ദ്രുതകർമ്മ സംഘമെത്തി കാട്ടാനയെ തുരത്തി. ഇതിനടുത്ത പ്രദേശത്ത് ഉണ്ടായിരുന്ന ഒരു പശുവിനെയും കാട്ടാന ചവിട്ടിക്കൊന്നു. പുല്‍പ്പള്ളി ഭൂദാനം ഷെഡില്‍ ജനവാസ മേഖലയിലും കാട്ടാന ഇറങ്ങി. വെള്ളിയാഴ്ച രാത്രി വീടുകളുടെ മുറ്റത്തെല്ലാം ആന കയറി. വീട്ടുകാരെ അറിയിക്കാൻ ഹോണ്‍ അടിച്ച ബൈക്ക് യാത്രക്കാരന് നേരെയും ആന പാഞ്ഞടുത്തു. ഒടുവില്‍ പടക്കം പൊട്ടിച്ചാണ് കാട്ടാനയെ തുരത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here