ട്രെയിൻ ഇടിച്ച് വീണ്ടും കാട്ടാന ചരിഞ്ഞു; അപകടം മലമ്പുഴ-കഞ്ചിക്കോട് പ്രദേശത്ത്; ആനയ്ക്ക് തലയ്ക്കും പിന്‍ഭാഗത്തുമൊക്കെ ഗുരുതര പരുക്കുകള്‍
May 7, 2024 7:01 AM

പാലക്കാട്: കഞ്ചിക്കോട് ട്രെയിൻ ഇടിച്ച് കാട്ടാന ചരിഞ്ഞു. മലമ്പുഴ-കഞ്ചിക്കോട് റോഡിൽ അഗസ്റ്റിൻ ടെക്സ്റ്റൈൽസ് കമ്പനിക്ക് സമീപമാണ് തിരുവനന്തപുരം-ചെന്നൈ മെയിൽ ആനയെ ഇടിച്ചത്.
ഇടിയേറ്റ ആന റെയിൽവേ ട്രാക്കിനു സമീപമുള്ള കുഴിയിലേക്കാണ് വീണത്. ആനയുടെ തലയ്ക്കും പിൻഭാഗത്തും ഗുരുതര പരിക്കേറ്റിട്ടുണ്ട്. അപകടസമയത്ത് പരിസരത്തുണ്ടായിരുന്ന ആനകൾ ചിതറിയോടി. അപകടത്തെത്തുടർന്ന് തീവണ്ടി 20 മിനിറ്റിലധികം നിർത്തിയിട്ടു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരുൾപ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.
അപകടം നടന്ന സ്ഥലത്ത് കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞമാസം ഈ ഭാഗത്ത് മറ്റൊരു കാട്ടാന തീവണ്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here