ട്രയിനിടിച്ച് ഗുരുതര പരിക്കേറ്റ കാട്ടാന ചരിഞ്ഞു; ആന്തരികാവയവങ്ങള്‍ക്കടക്കും ഗുരുതര പരിക്കേറ്റിരുന്നുവെന്ന് വെറ്ററിനറി സര്‍ജന്‍

പാലക്കാട് : കൊട്ടേക്കാട് ട്രയിനിടിച്ച് പരിക്കേറ്റ ആന ചരിഞ്ഞു. മൂന്ന് ദിവസമായി വനം വകുപ്പിന്റെ നേതൃത്വത്തില്‍ ചികിത്സ നല്‍കിയെങ്കിലും പിടിയാനയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ട്രിയിനിടിച്ച് പിന്‍കാലുകള്‍ തളര്‍ന്ന ആന രണ്ട് ദിവസമായി എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെയാണ് പാളം മുറിച്ചു കടക്കുന്നതിനിടെ ആനയെ ട്രയിനിടിച്ചത്. കുടിവെള്ളം തേടി ജനവാസമേഖലയിലെത്തിയ ശേഷം തിരികെ വനത്തിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. പിന്‍കാലകുള്‍ തളര്‍ന്ന ആന വനത്തിലേക്ക് കയറാന്‍ കഴിയാതെ റോഡരികില്‍ തന്നെ നിലയുറപ്പിക്കുകയായിരുന്നു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ ചികിത്സ നല്‍കാനുള്ള ശ്രമത്തിനിടയിലാണ് ആന തളര്‍ന്ന് വീണത്.

ഇടിയുടെ ആഘാതത്തില്‍ ആനയുടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റതിനാലാണ് രക്ഷിക്കാന്‍ കഴിയാതിരുന്നതെന്ന് വെറ്റിനറി സര്‍ജന്‍ വ്യക്തമാക്കി. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top