ഷോക്കേറ്റ് ചരിഞ്ഞ കൊമ്പനെ ക്രെയിന്‍ ഉപയോഗിച്ച് മാറ്റി; വയനാട് പൂര്‍ത്തിയാക്കിയത് ശ്രമകര ദൗത്യം; പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കഴുകൻ റസ്റ്ററന്റിലേക്ക് മാറ്റിയേക്കും

കല്‍പ്പറ്റ: വയനാട് നീര്‍വാരത്ത് ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ ക്രെയിന്‍ ഉപയോഗിച്ച് ലോറിയിലേക്ക് മാറ്റി. ഏറെ ശ്രമകരമായ ദൗത്യത്തിന് ശേഷമാണ് ആനയെ മാറ്റിയത്. സ്വകാര്യ വ്യക്തിയുടെ കാപ്പി തോട്ടത്തിലാണ് കൊമ്പനെ ചരിഞ്ഞ നിലയില്‍ രാവിലെ കണ്ടത്.

കപ്പിത്തോട്ടത്തില്‍ ഷോക്കേറ്റ് ആന ഇരുന്നുപോയ നിലയിലായിരുന്നു. തോട്ടത്തിനുള്ളിലെ ഒരു തെങ്ങും ആന കുത്തിമറിച്ചിട്ടുണ്ടായിരുന്നു. തെങ്ങ് വീണ് ഇലക്ട്രിക്‌ ലൈനും തകര്‍ന്നിട്ടുണ്ട്. ഇതിനിടയിലാണ് ഷോക്കേറ്റത് എന്നാണ് സൂചന. ഈ ഭാഗങ്ങളില്‍ വന്യജീവി ശല്യം രൂക്ഷമാണ്.

ജനവാസമേഖലയില്‍ ആനയെ ചരിഞ്ഞ നിലയില്‍ കാണുന്നത് ആദ്യമായാണ്. അതുകൊണ്ട് തന്നെ ജനങ്ങളും തടിച്ചുകൂടിയിരുന്നു. പോസ്റ്റുമോര്‍ട്ടം നടത്താനുള്ളതിനാല്‍ കൊമ്പനെ മറ്റൊരിടത്തേക്ക് മാറ്റിയേ തീരൂ എന്നുള്ളതുകൊണ്ടാണ് ക്രെയിന്‍ അടക്കമുള്ള സംവിധാനങ്ങള്‍ എത്തിച്ചത്. മുത്തങ്ങയിലേക്ക് കൊണ്ടുപോകാനാണ്‌ ശ്രമം.

ആനയെ മാറ്റുന്നതിന്റെ ഭാഗമായി വൈദ്യുത ലൈനുകള്‍ ഓഫാക്കിയിട്ടുണ്ട്. ഡിഎഫ്ഒ അടക്കമുള്ള വനം ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്. പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം കഴുകൻ റസ്റ്ററന്റിലേക്ക് മാറ്റാനാണ് സാധ്യത. ഇതിന് മുന്‍പ് ചരിഞ്ഞ തണ്ണീര്‍കൊമ്പനെ കഴുകന്മാര്‍ക്ക് തീറ്റയായി നല്‍കുകയാണ് ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top