വീണ്ടും കാട്ടാന കിണറ്റില്‍; വീണത് തൃശൂര്‍ വെള്ളക്കാരിത്തടത്തില്‍; കരയ്ക്ക് കയറ്റാനുള്ള ശ്രമം തുടരുന്നു; സംഭവം ഇന്ന് പുലര്‍ച്ചെ
April 23, 2024 7:26 AM

തൃശൂർ: മാന്ദമംഗലം വെള്ളക്കാരിത്തടത്ത് കാട്ടാന കിണറ്റിൽ വീണു. ആനക്കുഴി സ്വദേശി സുരേന്ദ്രന്റെ വീട്ടിലാണ് കാട്ടാന വീണത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. ആനയെ കരയ്ക്കു കയറ്റാൻ ശ്രമം തുടരുന്നു. കാട്ടാന സാന്നിധ്യമുള്ള പ്രദേശമാണിത്.
വീട്ടുകാര്‍ ഉപയോഗിക്കുന്ന കിണറിലാണ്ത് ആന വീണത്. കിണറിനു സമീപത്തെ മണ്ണിടിച്ച് വഴിയൊരുക്കാൻ ശ്രമം തുടരുന്നു.
കോതമംഗലം കോട്ടപ്പടി വടക്കുംഭാഗത്തുള്ള കിണറ്റില്‍ കഴിഞ്ഞയാഴ്ച കാട്ടാന വീണിരുന്നു. കിണറിന്റെ വശങ്ങള്‍ മണ്ണുമാന്തി യന്ത്രം കൊണ്ട് ഇടിച്ചാണ് ആനയെ കരയ്ക്കെത്തിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here