കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു; രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു; മയക്കുവെടി വയ്ക്കണം എന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്
കൊച്ചി: കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിലാണ് ഇന്നലെ രാത്രിയോടെ ആന വീണത്. കാട്ടാനയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയിലാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ മറയില്ലാത്തെ കിണറ്റിലാണ് കാട്ടാന വീണത്. മലയാറ്റൂർ ഡിഎഫ്ഒ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ചതുരാകൃതിയിലുള്ള കിണറിന് വലിയ ആഴമില്ലാത്തതിനാല്‍ ആനയെ പെട്ടന്ന് രക്ഷപ്പെടുത്താൻ കഴിയുമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്.
മണ്ണിടിച്ച് വഴിയുണ്ടാക്കി സ്വയം രക്ഷപ്പെട്ടാൻ ആന ശ്രമിക്കുന്നുണ്ട്. ആനയുടെ ശരീരത്തിൽ നിരവധി മുറിവുകളുമുണ്ട്. അതേസമയം, ആനയെ മയക്കുവെടിവച്ച് മാറ്റണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടുന്നത്. പ്രദേശത്ത് കാട്ടാന ശല്യം നേരത്തെയും ഉണ്ടായിരുന്നെന്നും വിവരം അറിയിച്ചിട്ട് ജനപ്രതിനിധികളോ വനം വകുപ്പോ ഇതുവരെ ഇടപെട്ടിട്ടില്ലെന്നും ജനങ്ങൾ ആരോപിക്കുന്നുണ്ട്. ജനങ്ങളെ സ്ഥലത്ത് നിന്ന് മാറ്റാൻ പോലീസ് ശ്രമിക്കുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here