മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്; കുങ്കികള്‍ എത്തി
മാനന്തവാടി: ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടിവയ്ക്കാൻ ഉത്തരവ്. കുങ്കി ആനകളെ ഉപയോഗിച്ച് കാട്ടിലേക്ക് തന്നെ മടക്കി അയക്കാൻ സാധിച്ചില്ലെങ്കിൽ മയക്കുവെടി വയ്ക്കാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡെന്റെ ഉത്തരവ്. ഇതിനായി രണ്ട് കുങ്കി ആനകളെ പ്രദേശത്തേക്ക് എത്തിച്ചിട്ടുണ്ട്.
ഒൻപത് മണിക്കൂറോളമായി ആന മാനന്തവാടിയിലെ പായോട് പ്രദേശത്ത് തുടരുകയാണ്. പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം കർണാടകയിലെ തേയിലത്തോട്ടത്തില്‍ ഇറങ്ങിയ ഈ ആനയെ കര്‍ണാടക വനം വകുപ്പ് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിലേക്ക് വിട്ടിരുന്നു. നാട്ടുകാരും വനംവകുപ്പും പോലീസും പ്രദേശത്ത് കൂടിയിട്ടുണ്ട്. മുത്തങ്ങ ആനപ്പന്തിയിലെ വിക്രം, സൂര്യ എന്നീ കുങ്കിയാനകളെയാണ് ഇവിടെ എത്തിച്ചിരിക്കുന്നത്. മയക്കുവെടി വച്ച് പിടിച്ചാൽ ബന്ദിപ്പൂർ വനത്തിലേക്ക് വിടാനാണ് ഉത്തരവിൽ പറയുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here