തണ്ണീർക്കൊമ്പനെ മയക്കുവെടി വച്ചു; ബന്ദിപ്പൂർ വനത്തിൽ തുറന്നുവിടും
മാനന്തവാടി: ജനവാസമേഖലയിൽ ഇറങ്ങിയ തണ്ണീർക്കൊമ്പനെ മയക്കുവെടി വച്ചു. ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ മയക്കുവെടിവച്ചത്. വാഴത്തോപ്പിൽ നിലയുറപ്പിച്ച കാട്ടാനയെ പുറത്തെത്തിക്കാൻ ശ്രമം ആരംഭിച്ചു. മയങ്ങിത്തുടങ്ങിയ ആനയെ കുങ്കിയാനകളുടെ സഹായത്തോടെ എലിഫന്റ് ആംബുലൻസിൽ കയറ്റും.
പന്ത്രണ്ടു മണിക്കൂറിലേറെയായി മാനന്തവാടി നഗരത്തെ വിറപ്പിച്ച കൊമ്പനെയാണ് ഒടുവിൽ മയക്കുവെടിവച്ച് കീഴ്‌പ്പെടുത്തിയത്. ബന്ദിപ്പൂർ വനത്തിലേക്ക് വിടാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിൽ പറയുന്നത്. വെടിയേറ്റിട്ടും ആന പരിഭ്രമിച്ച് ഓടിയില്ല. കുങ്കിയാനകളായ വിക്രം, സൂര്യ, സുരേന്ദ്രൻ എന്നിവർ പ്രദേശത്തുണ്ട്. കഴിഞ്ഞ മാസം കർണാടകയിലെ തേയിലത്തോട്ടത്തില്‍ ഇറങ്ങിയ തണ്ണീർക്കൊമ്പനെ കര്‍ണാടക വനം വകുപ്പ് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിലേക്ക് വിട്ടിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here