മസ്തകത്തില്‍ പരുക്കേറ്റ കാട്ടാനയെ മയക്കുവെടി വച്ചു; പിടികൂടാന്‍ കാത്ത് ദൗത്യസംഘം
January 22, 2025 12:05 PM
തൃശ്ശൂർ അതിരപ്പിള്ളിയിൽ കാട്ടാനയ്ക്ക് മയക്കുവെടി വച്ചു. മസ്തകത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ ആനയ്ക്ക് ആണ് മയക്കുവെടി വച്ചത്. ചീഫ് വെറ്ററിനറി സർജൻ അരുൺ സഖറിയയും സംഘവുമാണ് വെടിവച്ചത്.
രാവിലെ തന്നെ മയക്കുവെടിക്ക് ഉള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. തുരുത്തിൽ നിലയുറപ്പിച്ച ആന പ്ലാന്റേഷന് സമീപത്തേക്ക് നീങ്ങുമ്പോഴാണ് വെടി ഉതിര്‍ത്തത്. വെടിയേറ്റ ആന കാട്ടിലേക്ക് നീങ്ങിയിട്ടുണ്ട്.
മയക്കുവെടി വച്ചാല്‍ മയങ്ങാന്‍ സമയം എടുക്കുക അര മണിക്കൂറാണ്. ആന മയങ്ങാന്‍ കാത്തുനില്‍ക്കുകയാണ് ദൗത്യസംഘം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here