വയനാട് പരപ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു; പാലക്കാട് നെല്ലിയാമ്പതിയിൽ ജനവാസമേഖലയിൽ പുലിയിറങ്ങി
വയനാട്: മേപ്പാടി കാടശ്ശേരി പരപ്പൻപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. പരപ്പൻപാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനി ആണ് മരിച്ചത്. കാടിനുള്ളിൽ തേൻ ശേഖരിക്കാൻ പോയപ്പോഴാണ് സംഭവം. മേപ്പാടിയിൽ നിന്നും നിലമ്പൂരിൽ നിന്നുമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തേക്ക് തിരിച്ചു.
അതേസമയം പാലക്കാട് നെല്ലിയാമ്പതിയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി. പോബ്സൺ എസ്റ്റേറ്റിൽ ഇന്ന് പുലർച്ചെയാണ് പുലിയെ കണ്ടത്. എസ്റ്റേറ്റിലെ ഫാക്ടറിക്ക് സമീപം വരെ വന്ന ശേഷം പുലി തിരികെപ്പോവുകയായിരുന്നു. നാട്ടുകാർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവം ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനയുടെ സാന്നിധ്യവും ഉണ്ടായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here