ചേരമ്പാടിയിൽ കർഷകനെ വീട്ടുമുറ്റത്ത് കാട്ടാന ചവിട്ടിക്കൊന്നു; പ്രതിഷേധവുമായി പ്രദേശവാസികൾ

വയനാട് -തമിഴ്നാട് അതിർത്തി പ്രദേശമായ ചേരമ്പാടിയിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. ചേരമ്പാടി ചപ്പുംതോടിലെ കുഞ്ഞുമൊയ്തീനാണ് (63) മരിച്ചത്. പുലർച്ചെ മൂന്നര മണിയോടെ സ്വന്തം വീട്ടുമുറ്റത്തുവച്ചാണ് ആന ആക്രമിച്ചത്.
വീടിന് സമീപത്തുള്ള തൊഴുത്തിൽനിന്ന് ശബ്ദം കേട്ടപ്പോൾ പുറത്ത് ഇറങ്ങുകയായിരുന്നു. ഉടൻതന്നെ ആക്രമിച്ച ആന കര്‍ഷകനെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞുമൊയതീൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹം പന്തല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ്. ഊട്ടി-കോഴിക്കോട് ദേശീയപാതയിൽ ഫോറസ്റ്റ് ഓഫീസിന് മുന്നിലാണ് ആക്ഷൻ കമ്മറ്റി വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധിക്കുന്നത്. പ്രകേൾത്ത് വന്യമൃഗങ്ങളുടെ ആക്രമണം വ്യാപകമായതിനെ തുടർന്ന് നാലുമാസം മുമ്പാണ് ആക്ഷൻ കമ്മറ്റി രൂപീകരിച്ചത്.


ഇന്നലെ ഇടുക്കി ജില്ലയിലും കാട്ടാന ആക്രമണം ഉണ്ടായിരുന്നു. മൂന്നാറിലും മറയൂരിലുമായി നാലു പേർക്കു പരുക്കേറ്റു. മാലിന്യസംസ്കരണ പ്ലാന്റിലെ ശുചീകരണത്തൊഴിലാളികളായ രാജീവ് ഗാന്ധി നഗറിൽ പി അളകമ്മ (58), ഗൂഡാർവിള നെറ്റിക്കുടി സ്വദേശി എസ് ശേഖർ (40), പഴയ മൂന്നാർ സ്വദേശി വി രാമചന്ദ്രൻ (58) എന്നിവർക്കാണു മൂന്നാറിൽ പരുക്കേറ്റത്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top