സര്‍വേയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ കാട്ടാനകള്‍ വിരട്ടിയോടിച്ചു; ആനകള്‍ എത്തിയത് കഞ്ചിക്കോട് മേഖലയില്‍; സര്‍വേ വേണ്ടെന്ന് വച്ച് ഉദ്യോഗസ്ഥര്‍ മടങ്ങി

പാ​ല​ക്കാ​ട്: പ​രി​സ്ഥി​തി​ ലോലപ്ര​ദേ​ശ​ങ്ങ​ളു​ടെ സ​ര്‍​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എത്തിയ ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ട്ടാ​ന​ക്കൂ​ട്ടം വി​ര​ട്ടി​യോ​ടി​ച്ചു. സര്‍വേ പൂര്‍ത്തിയാകാത്ത പ്രദേശങ്ങളില്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആനകള്‍ തിരിഞ്ഞത്.

ക​ഞ്ചി​ക്കോ​ട് പ​യ​റ്റു​കാ​ട് മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. പി​ടി 5, പി​ടി 14 എ​ന്നീ ആ​ന​ക​ളാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ര​ട്ടി​യ​ത്. ആ​ന മു​ന്നി​ലെ​ത്തി​യ​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തി​രി​ഞ്ഞ് ഓ​ടു​ക​യാ​യി​രു​ന്നു.

പു​തു​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ചാ​വ​ടി​പ്പാ​റ മു​ത​ല്‍ അ​യ്യ​പ്പ​ന്‍​മ​ല വ​രെ​യു​ള്ള പ്ര​ദേ​ശം പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​ണ്. ഇ​തി​ല്‍ പ​യ​റ്റു​കാ​ട്, പൊ​ട്ടാ​മു​ട്ടി, അ​യ്യ​പ്പ​ന്‍​മ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ​ര്‍​വേ പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല. അതിനായാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. ആനകളുടെ ആക്രമണം ഉണ്ടായതോടെ ന​ട​പ​ടി​ക​ള്‍ താത്കാലത്തേക്ക് ഉപേക്ഷിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top