അജീഷിന്റെ കുടുംബത്തിന് കെപിസിസി 15 ലക്ഷം കൈമാറി; പാലിച്ചത് രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനമെന്ന് ടി.സിദ്ധിഖ്
മാനന്തവാടി: ജനവാസമേഖലയിലെത്തിയ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് കെപിസിസി 15 ലക്ഷം കൈമാറി. കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ച 15 ലക്ഷം രൂപ വേണ്ടെന്ന് കുടുംബം പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് 15 ലക്ഷം നല്‍കുമെന്ന് കെപിസിസി പ്രഖ്യാപിച്ചത്. ഈ തുകയാണ് കൈമാറിയത്.
വന്യമൃഗ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നല്‍കിയതോടെ രാഹുല്‍ ഗാന്ധി നല്‍കിയ വാക്കും ഉറപ്പും പാലിക്കപ്പെട്ടുവെന്ന് ടി.സിദ്ധിഖ് എംഎല്‍എ പറഞ്ഞു.
കഴിഞ്ഞ ജനുവരി 10നാണ് റേഡിയോ കോളർ ഘടിപ്പിച്ച ബേലൂർ മഖ്ന എന്ന കാട്ടാന അജീഷിനെ ചവിട്ടി കൊന്നത്. കൃഷിപ്പണിക്ക് ആളെ വിളിക്കാന്‍ പോയപ്പോഴാണ് അജീഷ് ആനക്ക് മുന്നില്‍പ്പെട്ടത്. അടുത്ത വീട്ടിലേക്ക് ഓടിക്കയറുമ്പോള്‍ വീണപ്പോഴാണ് ആന ആക്രമിച്ചത്. മതിൽ പൊളിച്ചെത്തിയായിരുന്നു ആക്രമണം.
അജീഷിന്റെ മരണം വയനാട്ടിനെ നടുക്കി. പിന്നാലെ വ്യാപക പ്രതിഷേധവും ഉയര്‍ന്നു. മൃതദേഹവുമായി നാട്ടുകാര്‍ നടത്തിയ വിലാപയാത്ര സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here