കട്ടപ്പനയില്‍ കാട്ടുപന്നി കിണറ്റില്‍ വീണു; ജോലിക്ക് എത്തിയവരാണ് പന്നിയെ കണ്ടത്; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി; വെടിവച്ച് കൊല്ലാനുള്ള ശ്രമം നടക്കുന്നു
തൊടുപുഴ: വന്യജീവികള്‍ കൃഷിയിടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നത് വര്‍ധിക്കുന്നു. ഇടുക്കി കട്ടപ്പനയിലാണ് കാട്ടുപന്നി കിണറ്റില്‍ വീണ നിലയില്‍ കണ്ടത്. ബേബിച്ചന്‍ എന്നയാളുടെ കിണറിലാണ് പന്നി വീണത്.
ജോലിക്ക് എത്തിയ തൊഴിലാളികളാണ് കിണറില്‍ പന്നി കിടക്കുന്നത് കണ്ടത്. വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പന്നിയെ വെടിവച്ച് കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണ്.
തിരഞ്ഞെടുപ്പ് ആയതിനാല്‍ ലൈസന്‍സുള്ള തോക്കുകളെല്ലാം അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. അതിനാല്‍ പന്നിയെ വെടിവയ്ക്കുന്നവര്‍ക്ക് അതിന് കഴിയില്ല. തേക്കടിയില്‍ നിന്നും വനംവകുപ്പ് സംഘത്തെ എത്തിച്ച് വെടിവയ്ക്കാനാണ് ശ്രമം നടക്കുന്നത്.
കോന്നി ഗവ. മെഡിക്കല്‍ കോളേജ് അത്യാഹിതവിഭാഗത്തിലേക്ക് ഇന്ന് പുലര്‍ച്ചെ കാട്ടുപന്നി ഓടിക്കയറിയിരുന്നു. അതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ജീവനക്കാര്‍ മാത്രമാണ് അത്യാഹിത വിഭാഗത്തിലുണ്ടായിരുന്നത്. അല്‍പനേരം പരിഭ്രാന്തി സൃഷ്ടിച്ച ശേഷം അത് പുറത്തേക്ക് ഓടിപ്പോയി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here