ഇത് ആഞ്ജലീന ജോളി മോഡല്‍; ദുരന്തം വന്നപ്പോള്‍ ഹോളിവുഡ് നടി ചെയ്തത്…
ലോസ് ആഞ്ചല്‍സിലെ കാട്ടുതീയിൽപ്പെട്ട ദുരിതമനുഭവിക്കുന്നവര്‍ക്ക് അത്താണിയായി നടി ആഞ്ജലീന ജോളി. ഹോളിവുഡില്‍ വീട് നഷ്ടമായവര്‍ക്കും വീട് ഒഴിയേണ്ടി വന്നവര്‍ക്കും വേണ്ടി നടി ലോസ് ആഞ്ചല്‍സിലെ സ്വന്തം വീട് തുറന്നു കൊടുത്തു.
50 ഓളം പേര്‍ക്കാണ് നടിയുടെ കാരുണ്യത്തണലില്‍ സമാധാനത്തോടെ ഉറങ്ങാന്‍ കഴിഞ്ഞത്. താമസം മാത്രമല്ല ഭക്ഷണവും നടിയും കുടുംബവും നല്‍കി.
പസഫിക് പാലിസേഡ്‌സ് തീരത്തുനിന്ന് പസഡേനവരെയാണ് തീ വ്യാപിച്ചിരിക്കുന്നത്. ശക്തമായ വരണ്ട കാറ്റ് ആണ് തീ വ്യാപിക്കാന്‍ ഇടയാക്കുന്നത്. കൂടുതൽ ഇടങ്ങളിലേക്ക് തീ പടരാനിടയാക്കി പത്തിലധികം പേര്‍ക്ക് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായിട്ടുണ്ട്.
നൂറുകണക്കിനാളുകൾക്ക് പൊള്ളലേറ്റു. ഹോളിവുഡ് താരങ്ങളുടെ വസതികള്‍ അടക്കം പതിനായിരത്തിലേറെ കെട്ടിടങ്ങൾ കത്തിനശിച്ചു. ഇപ്പോള്‍ തീകെടുത്താൻ വിമാനമാർഗം വെള്ളം തളിക്കുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here