ഡൽഹി കൈവിട്ടുപോയ കേജരിവാൾ പഞ്ചാബിലേക്കോ? മുഖ്യമന്ത്രി ആകുമോയെന്ന ചോദ്യത്തിന് ഭഗവന്ത് മന്നിൻ്റെ മറുപടി

സ്വപ്നം കാണാത്തത്ര കനത്ത തോൽവിയാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്‌മി പാർട്ടി നേരിട്ടത്. അവിടെ അധികാരം നഷ്‌ടപ്പെട്ടതോടെ അരവിന്ദ് കേജ്‌രിവാൾ പ്രവർത്തനം പഞ്ചാബിലേക്ക് മാറ്റുമെന്നും അവിടെ മുഖ്യമന്ത്രി കസേരക്കായി പിടിമുറുക്കുമെന്നും ബിജെപി ആരോപിച്ചിട്ടുണ്ട്. എന്നാൽ ഇതിനെയെല്ലാം ചിരിച്ച് തള്ളുന്നു നിലവിൽ പഞ്ചാബ് മുഖ്യമന്ത്രിയായ ഭഗവന്ത് സിങ് മൻ.

പ്രവർത്തനങ്ങൾ വിലയിരുത്താൻ അരവിന്ദ് കേജ്‌രിവാൾ, മനീഷ് സിസോദിയ എന്നിവരുടെ അധ്യക്ഷതയിൽ ചേർന്ന പഞ്ചാബ് എംഎൽഎമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഈ അഭ്യൂഹം തള്ളിയത്. ഭഗവന്ത് സിങ് മന്നിനെ മാറ്റി പകരം മുഖ്യമന്ത്രിയാകാനുള്ള നീക്കത്തിലാണ് കേജ്‌രിവാൾ എന്ന് ബിജെപി എംഎൽഎ മഞ്ജീന്ദർ സിങ് സിർസയാണ് ആരോപിച്ചത്.

എന്നാൽ അവർക്ക് എന്തുവേണമെങ്കിലും പറയാമല്ലോ എന്നായിരുന്നു ഭഗവന്തിൻ്റെ പ്രതികരണം. സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകുമെന്ന പ്രഖ്യാപനം പാലിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. 2022 മാർച്ചിലാണ് പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് ചുമതലയേറ്റത്. അധികാരം ഏറ്റയുടൻ വിഐപികൾക്കുള്ള സ്ഥിരം സുരക്ഷ പിൻവലിച്ചത് അടക്കം നടപടികളിലൂടെ പൊതുജനത്തിൻ്റെ കയ്യടി വാങ്ങിയ മുഖ്യമന്ത്രിയാണ് ഭഗവന്ത് സിങ് മൻ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top