‘ഇന്ത്യൻ സംസ്കാരത്തെ അപമാനിക്കാൻ ഒടിടി പ്ലാറ്റ്‌ഫോമുകളെ അനുവദിക്കില്ല’; അനുരാഗ് താക്കൂർ

സർഗ്ഗാത്മക സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇന്ത്യൻ സംസ്കാരത്തെയും സമൂഹത്തെയും അപമാനിക്കാന്‍ ഒടിടി പ്ലാറ്റ്‌ഫോമുകളെ അനുവദിക്കില്ലെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂർ. ഒടിടി പ്ലാറ്റ്‌ഫോം പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു താക്കീത്. ഒടിടി കണ്ടന്റുകളിലെ പാശ്ചാത്യ സ്വാധീനവും ഇന്ത്യൻ മതങ്ങളുടെയും പാരമ്പര്യങ്ങളുടെയും ചിത്രീകരണവും ചൂണ്ടിക്കാട്ടിയ മന്ത്രി രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രശ്ന പരിഹാരത്തിന് നിർദേശങ്ങള്‍ മുന്നോട്ടുവയ്ക്കാനും ആവശ്യപ്പെട്ടു.

‘ക്രിയേറ്റീവ് എക്സ്പ്രഷൻ’ എന്ന പേരില്‍ പ്രത്യയശാസ്ത്ര പ്രചരണത്തിനും അശ്ലീലം മറച്ചുകടത്തുന്നതിനുമുള്ള ഉപകരണമായി പ്ലാറ്റ്‌ഫോമുകളെ ഉപയോഗിക്കരുതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയുടെ വെെവിധ്യത്തെയും ഒത്തൊരുമയെയും പ്രതിഫലിപ്പിക്കുന്ന ആരോഗ്യകരമായ കാഴ്ചാനുഭവമായിരിക്കണം ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വാഗ്ദാനം ചെയ്യേണ്ടതെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

വ്യാഴാഴ്ച ആരംഭിക്കുന്ന മൺസൂൺ സമ്മേളനത്തിൽ പരിഗണനയ്‌ക്ക് വയ്ക്കുന്ന സിനിമാറ്റോഗ്രാഫ് ബില്‍ സംബന്ധിച്ചും യോഗത്തില്‍ ചർച്ചയായി. പൈറസി പ്രശ്നം തടയുന്നതിനും കോപ്പിറെെറ്റ് കണ്ടന്റുകളുടെ അനധികൃത പ്രചരണത്തിൽ ഏർപ്പെട്ടിരിക്കുന്ന വെബ്‌സൈറ്റുകൾക്കെതിരെ നടപടിയെടുക്കുന്നതിനുമുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top