മൂക്കടിച്ചു പൊട്ടിച്ച പോലീസുകാരനെ വെറുതെ വിടില്ലെന്ന് കെ എസ് യു നേതാവ് നെസിയ

തിരുവനന്തപുരം: സമരത്തിനിടെ പോലീസുകാർ തന്നെ ടാർഗറ്റ് ചെയ്ത് അടിച്ചതാണെന്ന ആരോപണവുമായി കെ എസ് യു പ്രകടനത്തിനിടെ ഗുരുതരമായി പരുക്കേറ്റ നെസിയ മുണ്ടപ്പള്ളിയിൽ. കഴിഞ്ഞ തിങ്കളാഴ്ച മന്ത്രി ആർ ബിന്ദുവിനെതിരെ കെ എസ് യു തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധ മാർച്ചിനിടയിലാണ് സംഘർഷം ഉണ്ടായത്. ഇതിന് പിന്നാലെയാണ് കെ എസ് യു സംസ്ഥാന ഭാരവാഹി നെസിയ മുണ്ടപ്പള്ളിയിലിൻ്റെ മൂക്കിന്റെ പാലം അടിച്ചുപൊട്ടിച്ചത്. ശസ്ത്രക്രിയ വേണ്ടിവരും. കേട്ടാൽ അറക്കുന്ന അസഭ്യം പറഞ്ഞപ്പോഴാണ് പോലീസുകാരുമായി തർക്കമുണ്ടായതെന്ന് നെസിയ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

വീഡിയോ കാണാം

ലാത്തി കൊണ്ട് അടിച്ചത് നെയ്യാറ്റിൻകര സ്വദേശിയായ ജോസ് എന്ന പോലീസുകാരനാണെന്ന് നെസിയ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്ക് എതിരെ ഉടൻ പരാതി നൽകും. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ പോലീസുകാരനെ തിരിച്ചറിയാൻ വൈകി, അത്കൊണ്ടാണ് പരാതി നൽകാൻ കാലതാമസം എടുത്തത്. ആ സമയത്ത് വനിതാ പ്രവർത്തകരെ പുരുഷ പോലീസുകാരാണ് കൈകാര്യം ചെയ്തതെന്ന് നെസിയ പറയുന്നു.

ഇതുവരെ സർക്കാരിൽ നിന്നോ പോലീസിൽ നിന്നോ ഒരു അന്വേഷണമോ ഇടപെടലോ ഉണ്ടായിട്ടില്ല. നടപടി ഉണ്ടാകുംവരെ പരാതിയിൽ ഉറച്ചുനിൽക്കും. ഒരു മർദനം കൊണ്ട് പ്രവർത്തന വീര്യം ചോർന്നു പോകില്ലെന്നും, ശക്തമായ പ്രതിഷേധം തുടരുമെന്നും നെസിയ പറയുന്നു. പാർട്ടിയിൽ നിന്നും എല്ലാ പിന്തുണയും ലഭിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷൻ എന്നിവർ ഉൾപ്പെടെ എല്ലാവരും നിരന്തരമായി വിവരങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും ഈ പിൻബലമാണ് തൻ്റെ കരുത്തെന്നും നസിയ പറയുന്നു. യൂണിവേഴ്സിറ്റി കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് നെസിയ

Logo
X
Top