കോണ്‍ഗ്രസിന് ഇടക്കാല ആശ്വാസം; തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ നടപടിയുണ്ടാകില്ലെന്ന് ആദായ നികുതി വകുപ്പ് സുപ്രീം കോടതിയില്‍; കേസ് ജൂലൈയിലേക്ക് മാറ്റി

ഡല്‍ഹി : 3500 കോടിയുടെ നികുതി കുടിശികയില്‍ കോണ്‍ഗ്രസിനെതിരെ അടിയന്തരമായി നടപടി സ്വീകരിക്കില്ലെന്ന് ആദായ നികുതി വകുപ്പ് സുപ്രീം കോടതിയെ അറിയിച്ചു. നികുതി കുടിശിക സംബന്ധിച്ച് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഇക്കാര്യത്തില്‍ ആദായ നികുതി വകുപ്പ് ഉറപ്പ് നല്‍കിയത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സുപ്രീംകോടതി അംഗീകരിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയെ നിശ്ചലമാക്കാനാണ് നീക്കമെന്ന് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ ആരോപിച്ചു. പ്രതിപക്ഷത്തെ രാഷ്ട്രീയ പാര്‍ട്ടികളെ വേട്ടയാടുകയാണ്. ഇത് തടയണമെന്നും കോണ്‍ഗ്രസിനു വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി ആശ്യപ്പെട്ടു.

ആദായ നികുതി വകുപ്പിന്റെ ഉറപ്പ് അംഗീകരിച്ച് ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് കേസ് ജൂലൈ 24ലേക്ക് മാറ്റി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top