സാമന്തയും നാഗ ചൈതന്യയും വീണ്ടും ഒന്നിക്കുമോ?

ഹൈദരാബാദ്: സാമന്തയുടെയും നാഗ ചൈതന്യയുടെയും കഥയില്‍ പുതിയൊരു ട്വിസ്റ്റ്. പഴയ വിവാഹ ഫോട്ടോ വീണ്ടും സാമന്ത തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണിപ്പോൾ. നേരത്തെ ഇരുവരും പിരിഞ്ഞതിന് ശേഷം നാഗ ചൈതന്യയുമായി ബന്ധപ്പെട്ട എല്ലാ ചിത്രങ്ങളും സാമന്ത ആര്‍ക്കേവ് ചെയ്തിരുന്നു. അതിന് ശേഷം അഭിമുഖങ്ങളിലും മറ്റും സാമന്ത മുന്‍ ഭര്‍ത്താവിനെക്കുറിച്ചോ, അദ്ദേഹത്തിന്‍റെ കുടുംബത്തെക്കുറിച്ചോ ഒന്നും തന്നെ പ്രതികരിച്ചിരുന്നില്ല. ഒപ്പം വിവാഹ മോചനത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഇരുവരും പരസ്യമായി വെളിപ്പെടുത്തിയില്ല.

അടുത്തിടെ ഖുഷി മ്യൂസിക് കണ്‍സേര്‍ട്ടില്‍ സാമന്തയും നാഗചൈതന്യവും പണ്ട് ഒന്നിച്ച് അഭിനയിച്ച ചിത്രത്തിലെ ഗാനം വന്നപ്പോള്‍ സാമന്ത വൈകാരികമായത് ഏറെ വൈറലായിരുന്നു. അതിന് ശേഷമാണ് പുതിയ സംഭവം. എന്തിനാണ് നാഗ ചൈതന്യയുമായി ഉള്ള ചിത്രങ്ങള്‍ സാമന്ത വീണ്ടും പബ്ലികാക്കിയത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

എന്തായാലും ഒരു കാലത്തെ സൂപ്പര്‍ ജോഡി വീണ്ടും ജീവിതത്തില്‍ ഒന്നിക്കുമോ എന്ന ചര്‍ച്ച മാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുന്നുണ്ട്. അതേ സമയം ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല. ഖുഷി എന്ന സിനിമയിക് ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത സാമന്ത വിദേശത്താണ് എന്നാണ് വിവരം.

സാമന്തയും നാഗ ചൈതന്യയും ചെറിയ കാലം നീണ്ടു നിന്ന ദാമ്പത്യത്തിന് ശേഷം 2021ലാണ് വേര്‍പിരിഞ്ഞത്. അതിന് പിന്നാലെ നടി ശോഭിത ധൂലിപാലയുമായി നാഗ ചൈതന്യ ഡേറ്റിംഗിലാണ് എന്ന വാര്‍ത്ത പരന്നിരുന്നു. പിന്നാലെ ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്നും അഭ്യൂഹം ഉണ്ടായിരുന്നു . എന്നാല്‍ അത് നാഗ ചൈതന്യയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നിഷേധിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top