25 കോടി വയനാട്ടിലേക്ക്… ഭാഗ്യവാന് ലഭിക്കുക 12.8 കോടി; ഓണം ബമ്പര്‍ അറിയേണ്ടതെല്ലാം
ഓണം ബമ്പര്‍ 2024ന്‍റെ ഒന്നാം സമ്മാനമായ 25 കോടിയുടെ ഭാഗ്യശാലിയെ പ്രഖ്യാപിച്ചു. TG 434222 എന്ന നമ്പരിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. വയനാടിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം. സുൽത്താൻ ബത്തേരിയിലെ നാഗരാജിൻ്റെ എൻജിആർ ലോട്ടറീസ് വിറ്റ ടിക്കറ്റിനെയാണ് ഭാഗ്യം തുണച്ചത്. എംഎം ജിനീഷ് എന്നയാൾ നടത്തുന്ന പനമരത്തെ എസ്ജി ലക്കി സെൻ്ററിൽ നിന്നാണ് നാഗരാജ് ലോട്ടറി വാങ്ങിയത്. ആകെ സമ്മാനതുക 25 കോടിയാണെങ്കിലും 12.8കോടി രൂപയാണ് (12,88,26,000 രൂപ) സമ്മാനർഹന് ലഭിക്കുക. ഏജൻസി കമ്മിഷനും എല്ലാ നികുതിയും കഴിഞ്ഞുള്ള തുകയാണിത്.
സമാശ്വാസ സമ്മാനം (5 ലക്ഷം രൂപ)
TA 434222 ,TB 434222, TC 434222, TD 434222,TE 434222 ,TH 434222, TJ 434222, TK 434222, TL 434222,
രണ്ടാം സമ്മാനം ലഭിച്ച നമ്പരുകള്‍ (ഒരു കോടി വീതം 20 പേർക്ക്)
TD 281025, TJ 123040, TJ 201260, TB 749816, TH 111240 ,TH 612456, TH 378331 , TE 349095,TD 519261, TH 714520 ,TK 124175, TJ 317658, TA 507676, TH 346533, TE 488812, TJ 432135
TE 815670, TB 220261, TJ 676984, TE 340072
മൂന്നാം സമ്മാനം (50 ലക്ഷം രൂപ വീതം 20 പേർക്ക്)
TA 109437, TB 465842,TC 147286,TD 796695,TE 208023,TG 301775, TH 564251, TJ 397265, TK 123877, TK 123877,TL 237482,TA 632476,TB 449084,TC 556414,TD 197941,TE 327725,TG 206219,TH 446870,TJ 607008,TK 323126,TL 194832
നാലാം സമ്മാനം (5 ലക്ഷം വീതം 10 പേർക്ക്)
TA 340359,TB 157682,TC 358278,TD 168214,TE 344769,TG 789870,TH 305765,TJ 755588,TK 379020, TL 322274
കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകൾ പ്രകാരം 7135938 ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. ഇന്നത്തെ വിൽപനകൂടി പരിഗണിച്ചാൽ 75 ലക്ഷത്തിലേറെ വരും എന്നാണ് സൂചനകൾ. ആകെ 80 ലക്ഷം ടിക്കറ്റുകളാണ് വിൽപനയ്ക്ക് എത്തിച്ചത്. കഴിഞ്ഞ തവണ 75,76,096 ഓണം ബമ്പര്‍ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. പാലക്കാടാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത്. 1302680 ഓളം ടിക്കറ്റുകളാണ് ഇന്നലത്തെ കണക്കുകള്‍ പ്രകാരം പാലക്കാട് വിറ്റുപോയത്. 500 രൂപയായിരുന്നു ടിക്കറ്റ് വില. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ മന്ത്രി കെഎന്‍ ബാലഗോപാലാണ് നറുക്കെടുത്തത്. പൂജാ ബംബറിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ഡിസംബര്‍ നാലിനാണ് പൂജാ ബംബര്‍ നറുക്കെടുപ്പ്.
25 കോടിയുടെ നികുതിയും കമ്മിഷനും ഇപ്രകാരം
തിരുവോണം ബമ്പർ ഒന്നാം – 25 കോടി
ഏജൻസി കമ്മീഷൻ 10 ശതമാനം -2.5 കോടി
സമ്മാന നികുതി 30 ശതമാനം- 6.75 കോടി
ഒന്നാം സമ്മാനം അടിച്ച ആളുടെ അക്കൗണ്ടിലേക്ക് എത്തുന്നത് -15. 75 കോടി
നികുതി തുകയ്ക്കുള്ള സർചാർജ് 37 ശതമാനം – 2.49 കോടി
ആരോഗ്യ, വിദ്യാഭ്യാസ സെസ് 4 ശതമാനം – 36.9 ലക്ഷം
അക്കൗണ്ടിലെത്തിയ തുകയ്ക്കുള്ള ആകെ നികുതി -2.85 കോടി
എല്ലാ നികുതിയും കഴിഞ്ഞ് സമ്മാനർഹന് ലഭിക്കുന്നത് 12.8 കോടി ( 12,88,26,000 രൂപ)
ഒരു കോടി രൂപ സമ്മാനം ലഭിക്കുന്നയാളുടെ കയ്യിൽ കിട്ടുന്നത്
10 ശതമാനമാണ് കമ്മിഷനായി ഏജൻ്റിന് ലഭിക്കുക. അതായത് 10 ലക്ഷം രൂപ. ബാക്കി 90 ലക്ഷം രൂപയിൽ 30 ശതമാനം ടിഡിഎസ് പിടിക്കും. അതായത് 27 ലക്ഷം രൂപ. ബാക്കി 63 ലക്ഷം രൂപ. ഈ തുകയിൽനിന്ന് നാല് ശതമാനം സെസ് ഈടാക്കിയ ശേഷം ബാക്കി 59.1 ലക്ഷം രൂപ (59,11,200 രൂപ) ജേതാവിന് ലഭിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here