1932ന് ശേഷം ആദ്യമായി തോൽവികളെ ജയങ്ങൾ മറികടന്നു; ചരിത്രനേട്ടത്തോടെ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിജയിച്ച ഇന്ത്യ കുറിച്ചത് ചരിത്രം. ഇന്നത്തെ വിജയത്തോടെ തോൽവികളേക്കാൾ കൂടുതൽ വിജയം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. 580 മത്സരങ്ങള്‍ കളിച്ച ഇന്ത്യ 178 മത്സരങ്ങളിൽ തോൽവി രുചിച്ചപ്പോൾ 179 എണ്ണത്തിൽ വിജയം നുണഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയുടെ ടെസ്റ്റ് ജയങ്ങള്‍ തോല്‍വിയേക്കാള്‍ കൂടുതലാകുന്നത്.
ആകെ 580 മത്സരങ്ങള്‍ കളിച്ച ഇന്ത്യ 178 മത്സരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ 179 മത്സരങ്ങളില്‍ വിജയിച്ചു. 1932ല്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിൽ അരങ്ങേറി രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം 1952ലാണ് കന്നി ജയം സ്വന്തമാക്കുന്നത്. ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 280 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയിലെ ഒന്നാംസ്ഥാനം നിലനിർത്താനും കഴിഞ്ഞു.
തോൽവിയേക്കാൾ ജയമുള്ള രാജ്യങ്ങൾ
ഓസ്‌ട്രേലിയ – ജയം 414’തോല്‍വി 232
ഇംഗ്ലണ്ട് – ജയം 397,തോല്‍വി 325
ദക്ഷിണാഫ്രിക്ക- ജയം 179, തോല്‍വി 161
ഇന്ത്യ- ജയം 179, തോല്‍വി 178
പാകിസ്താന്‍- ജയം148, തോല്‍വി 144
ഒന്നാം ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ ആർ അശ്വിന്റെ ആറ് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ മികച്ച വിജയത്തിൽ എത്തിച്ചത്. അശ്വിൻ തന്നെയാണ് കളിയിലെ താരവും. രണ്ടാം ഇന്നിങ്‌സിൽ 515 റൺസിന്റെ വമ്പൻ വിജയലക്ഷ്യത്തെ പിന്തുടർന്ന ബംഗ്ലാദേശിന് 234 റൺസ് എടുക്കുന്നതിനിടയിൽ എല്ലാവരുടെയും വിക്കറ്റ് നഷ്ടമായി. ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്നും ജസ്‌പ്രീത് ബുമ്ര ഒരു വിക്കറ്റും വീഴ്‌ത്തി.
സ്‌കോർ: ഇന്ത്യ 376, 287/4 (ഡിക്ലയേർഡ്), ബംഗ്ലാദേശ് 149, 234

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here