കടുത്ത തണുപ്പ്; സഹിക്കാന്‍ കഴിയാത്ത സന്ധിവേദന; പരിഹാര മാര്‍ഗങ്ങള്‍ ഇങ്ങനെ:
കടുത്ത തണുപ്പിനെ തുടര്‍ന്ന് ഉടലെടുത്ത സന്ധിവേദന ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടോ? വ്യായാമത്തിൽ നിന്ന് നിങ്ങളെ തടയുന്നുണ്ടോ? ഇത് അസാധാരണമല്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തണുപ്പ് ടിഷ്യൂകളിലും എല്ലുകളിലും വീക്കം ഉണ്ടാക്കുന്നു. അത് ശരീര ചലനത്തിന് തടസം സൃഷ്ടിക്കുകയും ചെയ്യുന്നു.
തണുപ്പ് കൂടുമ്പോള്‍ രക്തക്കുഴലുകൾ ചുരുങ്ങുന്നു. കൈകാലുകളിലേക്കുള്ള രക്തയോട്ടം കുറയുന്നു, ഇതാണ് സന്ധിവേദന സൃഷ്ടിക്കുന്നത്. തണുപ്പ് സന്ധികൾക്കുള്ളിലെ ലൂബ്രിക്കന്റിന്റെ കട്ടി കൂട്ടുന്നു. ഇത് കാരണം ജോയിൻ്റ് ടിഷ്യൂകൾ ഉരസുന്നു. ഇത് വേദനയുണ്ടാക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തിനിടയിലും ആരോഗ്യമുള്ള സന്ധികൾ സാധാരണഗതിയിൽ പ്രവർത്തിക്കുന്നു, പക്ഷേ സന്ധിവേദന അത് പ്രശ്നമാകും. പേശികളെ ശക്തിപ്പെടുത്തുന്ന വ്യായാമങ്ങളും കാൽസ്യവും ധാതുക്കളും അടങ്ങിയ സമീകൃത ആഹാരവും കഴിച്ചാല്‍ ആരോഗ്യം നിലനിർത്താം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശരീരഭാരം അധികം വര്‍ധിക്കാതെ നിയന്ത്രിക്കാന്‍ തയ്യാറാകണം. അതേസമയം ജലാംശം ആവശ്യത്തിന് ശരീരത്തില്‍ നിലനിര്‍ത്തുകയും വേണം.
വാർദ്ധക്യത്തിൽ സന്ധികളിൽ വേദന ഉണ്ടാകും. കാൽമുട്ട് ജോയിനറുകള്‍ വേദനിക്കും. ആരോഗ്യം നിലനിർത്താൻ കാലുകൾ കയറ്റി ഇരിക്കുന്നത് നല്ലതാണ്. നില്‍ക്കുന്നത് ഒഴിവാക്കുകയും ചെയ്യണം. മൃദുവായി വ്യായാമങ്ങള്‍ ചെയ്യാം. കുറച്ച് നടക്കാം. കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിക്കാം. ഇതെല്ലാം സന്ധിവേദന ചെറുക്കാന്‍ പര്യാപ്തമാണ്. പൊതുവേ 15-21 ഡിഗ്രി സെൽഷ്യസിന് ഇടയിലുള്ള താപനില മിക്ക ആളുകൾക്കും വ്യായാമത്തിന് അനുയോജ്യമാണ്.
വൈറ്റമിൻ ഡി ശരീരത്തിന് ലഭിക്കണം. രക്തസമ്മര്‍ദം നിയന്ത്രിക്കാനുമായി സൂര്യപ്രകാശം കൊള്ളാന്‍ 15-20 മിനിറ്റ് വെളിയിൽ ചെലവഴിക്കുക. അയല, മത്തി തുടങ്ങിയ മത്സ്യങ്ങളിൽ സന്ധികളിൽ ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി, ലൂബ്രിക്കൻ്റ് ഇഫക്റ്റുകൾ ഉണ്ട്. അതിനാല്‍ ഈ മത്സ്യങ്ങള്‍ കൂടുതല്‍ കഴിക്കുക. ഇറച്ചി, കോഴി മുട്ട, മത്സ്യം കഴിക്കുന്നത് നല്ലതാണ്.
പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണങ്ങൾ, പ്രത്യേകിച്ച് വിറ്റാമിൻ സി, ഇ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങൾ സന്ധി വീക്കം കുറയ്ക്കും. പഴങ്ങൾ, ഇലക്കറികൾ, ബ്രോക്കോളി തുടങ്ങിയവ കഴിക്കുന്നതും നല്ലതാണ്. കാൽസ്യം, വിറ്റാമിൻ ഡി തുടങ്ങിയവ അസ്ഥി സാന്ദ്രതയ്ക്കും സന്ധികളുടെ ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. കുർക്കുമിനും ഇഞ്ചിയും മഞ്ഞളും ആൻ്റി-ഇൻഫ്ലമേറ്ററിയാണ്. ഇവയ്ക്ക് പകരം സപ്ലിമെൻ്റുകൾ കഴിക്കാം. പക്ഷെ അത് ഒരിക്കലും ആഹാരത്തിന് പകരമാകില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here