ഉത്തരവ് പിന്‍വലിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍; ഈസ്റ്റര്‍ ദിനത്തിലെ അവധി പുനസ്ഥാപിച്ചു; തിരുത്തല്‍ വ്യാപക വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന്
ഈസ്റ്റര്‍ ദിനത്തിലെ അവധി പുനസ്ഥാപിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പ്രവര്‍ത്തിദിനം എന്ന് ചൂണ്ടികാട്ടി ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിവസമാക്കിയ തീരുമാനമാണ് സര്‍ക്കാര്‍ തിരുത്തിയത്. പുതിയ ഉത്തരവില്‍ ദുഖവെള്ളിയും ഈസ്റ്ററും അവധി ദിവസമായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് 30 പ്രവര്‍ത്തി ദിവസമായിരിക്കും. മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ യുകെയ് ആണ് അവധി പിന്‍വലിച്ച് ഉത്തരവിറക്കിയത്.
മണിപ്പൂര്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. 45 ശതമാനം ക്രൈസ്തവരുള്ള മണിപ്പൂരില്‍ ഇത്തരമൊരു തീരുമാനം അംഗീകരിക്കാനാവില്ലെന്നാണ് പ്രധാന പ്രതിപക്ഷ നേതാക്കളെല്ലാം പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാര്‍ കൂടി ഇടപെട്ടാണ് തീരുമാനം പിന്‍വലിപ്പിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. തിരഞ്ഞെടുപ്പ് കാലത്തെ തീരുമാനം തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് കേന്ദ്രം ഇടപെട്ടതെന്നാണ് റിപ്പോര്‍ട്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here