മേയർ-ഡ്രൈവർ തർക്കത്തിനിടെ സച്ചിൻദേവ് എംഎൽഎ ബസിൽ കയറിയതിന് തെളിവ്, ബസിൻ്റെ ട്രിപ്പ് ഷീറ്റ് പോലീസ് ശേഖരിച്ചു; തർക്കമുണ്ടാക്കിയ ബസോട്ടം പുനരാവിഷ്കരിച്ചു
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻദേവും, കെഎസ്ആർടിസി ബസ് തടഞ്ഞിട്ട് ഉണ്ടായ തർക്കത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് പൊലീസ്. എംഎൽഎ ബസിൽ കയറിയെന്ന് യാത്രക്കാരുടെ മൊഴി ലഭിച്ചതിന് പിന്നാലെ ബസിൻ്റെ ട്രിപ്പ് ഷീറ്റും കെഎസ്ആർടിസിയിൽ നിന്ന് പോലീസ് ശേഖരിച്ചു. വാഹനം പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ ആവശ്യപ്പെട്ടു എന്നാണ് ആദ്യം കിട്ടിയ മൊഴി. പിന്നാലെയാണ് എംഎൽഎ ബസിൽ കയറിയത് സ്ഥിരീകരിക്കുന്ന ട്രിപ്പ് ഷീറ്റ് കിട്ടിയത്. സർവീസ് തടസപ്പെട്ടതിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയപ്പോൾ കണ്ടക്ടറാണ് ഇത് എഴുതിയിട്ടുള്ളത്.
അതിനിടെ കെഎസ്ആർടിസി ഡ്രൈവർ എച്ച്.എൽ.യഡു അശ്ലീല ആംഗ്യം കാണിച്ചുവെന്ന മേയറുടെ പരാതിയിൽ തെളിവിനായി വിവാദമായ സാഹചര്യങ്ങൾ പോലീസ് പുനരാവിഷ്കരിച്ചു. പട്ടം പ്ലാമൂട് മുതൽ പിഎംജി വരെയുള്ള റോഡിൽ ബസും കാറും ഓടിച്ചാണ് പരിശോധിച്ചത്. മേയറുടെ വാദം ശരിവയ്ക്കുന്ന തെളിവുകൾ ലഭിച്ചുവെന്ന് പൊലീസ് പറയുന്നു. ഡ്രൈവർ മോശമായി ആഗ്യം കാണിച്ചാൽ കാറിൻ്റെ പിൻസീറ്റിലിരിക്കുന്നയാൾക്ക് കാണാൻ കഴിയുമെന്നാണ് ഇപ്പോഴത്തെ നിഗമനം.
മേയർ ആര്യ രാജേന്ദ്രൻ്റെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. ജുഡീഷ്യല്‍ ഒന്നാംക്ലാസ് രമജിസ്ട്രേറ്റ് കോടതി 12ലാണ് രഹസ്യമൊഴി നൽകിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here