ഭര്‍ത്താവിനോട് പിണങ്ങി കഴിയുന്ന യുവതിയെ വീട്ടില്‍ കയറി വെട്ടി ആണ്‍സുഹൃത്ത്; ഗുരുതര പരിക്ക്
![](https://www.madhyamasyndicate.com/wp-content/uploads/2024/12/crime.jpg)
തിരുവനന്തപുരത്ത് യുവതിയെ വീ്ട്ടില്‍ കയറിവെട്ടി ആണ്‍സുഹൃത്ത്. വെണ്‍പകല്‍ സ്വദേശിനി സൂര്യഗായത്രിയെയാണ് സച്ചു എന്ന് സുഹൃത്ത് ആക്രമിച്ചത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണ് സൂര്യഗായത്രി. ഇതിനിടെയാണ് കൊടങ്ങാവിള സ്വദേശി സച്ചുവമായി അടത്തത്. ഒരാഴ്ച മുമ്പ് സച്ചു യുവതിയുടെ വീട്ടിലെത്തി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു.
മകള്‍ക്കും അച്ഛനും അമ്മയ്ക്കുമൊപ്പമാണ് യുവതി താമസിച്ചിരുന്നത്. ഇന്ന് വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് സച്ചു എത്തിയത്. ടെറസില്‍ സംസാരിച്ച് നില്‍ക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നു. യുവതിയുടെ കൈയിലും ദേഹത്ത് വിവിധഭാഗങ്ങളിലും വെട്ടേറ്റിട്ടുണ്ട്. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടുമ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു.
നേരത്തേയും സച്ചു ഇവിടെ എത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. പ്രതിക്കായി നെയ്യാറ്റിന്‍കര പോലീസ് അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള സൂര്യഗായത്രിയുടെ നില ഗുരുതരമാണ്.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here