ലൈംഗിക ബന്ധത്തിനിടെ രക്തം വാർന്ന് യുവതി മരിച്ചു; ഓൺലൈനിൽ പരിഹാരം തേടിയ സുഹൃത്ത് അറസ്റ്റിൽ

ഗുജറാത്തിലെ നവ്‌സാരിയിൽ ഹോട്ടലിൽ മുറിയെടുത്ത് കാമുകനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട യുവതി മരിച്ചു. അമിത രക്തസ്രാവമാണ് കാരണമായതെന്ന് പോലീസ് പറഞ്ഞു. നഴ്‌സിംഗ് ബിരുദധാരിയായ 23കാരിയാണ് മരിച്ചത്. രക്തം വാർന്ന് യുവതി ആദ്യം അബോധാവസ്ഥയിലായി. പിന്നീടാണ് മരണം ഉണ്ടായത്.
അടിയന്തിരമായി വൈദ്യസഹായം നൽകാൻ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് കഴിഞ്ഞില്ല. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും യുവതി മരിച്ചിരുന്നു. ജനനേന്ദ്രിയത്തിൽ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്നാണ് രക്തസ്രാവമുണ്ടായതെന്നും ഇത് മരണത്തിലേക്ക് നയിച്ചെന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
ചികിത്സ ലഭിക്കാനുണ്ടായ കാലതാമസമാണ് മരണത്തിന് കാരണമായതെന്നാണ് അധികൃതരുടെ വിശദീകരണം. അടിയന്തിരമായി ആംബുലൻസ് വിളിക്കുന്നതിനു പകരം കാമുകൻ ഓൺലൈനിൽ പ്രതിവിധികൾ തിരയുകയായിരുന്നു. ഇതിനായി മൂന്നു മണിക്കൂറാണ് ചെലവഴിച്ചതെന്നും പോലീസ് വ്യക്തമാക്കി.
രക്തസ്രാവം തടയാൻ തുണി ഉപയോഗിച്ച് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല, തുടർന്ന് യുവതി ബോധരഹിതയായി. ഇതോടെ തൻ്റെ സുഹൃത്തിനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അവർ യുവതിയെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു.
യുവതിയുടെ നില ഗുരുതരമായിട്ടും പ്രതി ലൈംഗികബന്ധം തുടരാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. ഏഴുമാസം മുമ്പ് സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത 105, 238 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് സുശീൽ അഗർവാൾ അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here