താൻ പച്ചമുളക് എന്തിനാണ് ഉപയോഗിക്കുന്നതെന്ന് വെളിപ്പെടുത്തി യുവതി; 2.1 കോടി ആളുകൾ കണ്ടത് ഇൻ്റർനെറ്റിലെ മണ്ടത്തരമെന്ന് വിമർശനം
ഡൽഹിയിൽ നിന്നുള്ള ബ്യൂട്ടി ഇൻഫ്ലുവൻസർ ശുഭംഗി ആനന്ദ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോ വൈറലാകുന്നു. താൻ പച്ചമുളക് നാച്ചുറൽ ലിപ് പ്ലമ്പറായി ഉപയോഗിക്കുന്നു എന്നാണ് യുവതിയുടെ അവകാശവാദം. വീഡിയോക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനവും ശക്തമാവുന്നു .
പച്ചമുളക് ചുണ്ടിൽ തേച്ച് പിടിപ്പിക്കുന്ന വീഡിയോയാണ് ശുഭംഗി ഷെയർ ചെയ്തിരിക്കുന്നത്. ‘നിങ്ങൾ ശ്രമിക്കുമോ?’ എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. വീഡിയോക്കെതിരെ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. ഇൻ്റർനെറ്റിൽക്കണ്ട ഏറ്റവും വലിയ മണ്ടത്തരമെന്നാണ് കുറ്റപ്പെടുത്തലുകളിൽ ഒന്ന്. അപകടകരമായ ബ്യൂട്ടി ടിപ്സ് എന്നും ആളുകൾ വിമർശിക്കുന്നുണ്ട്.
കാഴ്ചക്കാരിൽ ഒരു വിഭാഗം സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയും രംഗത്തെത്തി. ഇവർക്കെതിരെയും രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയ ഉയർക്കുന്നത്. ഇതുവരെ 21 ദശലക്ഷത്തിലധികം (2.1 കോടി) ആളുകളാണ് വിഡിയോ കണ്ടിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here