സുഹൃത്തിനൊപ്പം ശാരീരിക ബന്ധത്തിന് കാമുകന്റെ നിര്‍ബന്ധം; ബ്ലാക്ക് മെയിലിങ്ങിനും ശ്രമം; പങ്കാളി കൈമാറ്റ റാക്കറ്റ് പിടിയില്‍
സ്വകാര്യ പാര്‍ട്ടികളുടെ മറവില്‍ പങ്കാളി കൈമാറ്റം നടത്തുന്ന റാക്കറ്റ് ബെംഗളൂരുവില്‍ പിടിയിലായി. ഒരു യുവതിയുടെ പരാതി ലഭിച്ചതോടെയാണ് രണ്ട് പ്രതികള്‍ കുടുങ്ങിയത്. സ്വകാര്യ കമ്പനി ജീവനക്കാരായ ഹരീഷ്, ഹേമന്ത് എന്നിവരാണ് അറസ്റ്റിലായത്.
മറ്റൊരു യുവാവുമായി ശാരീരിക ബന്ധം പുലര്‍ത്താന്‍ കാമുകന്‍ നിര്‍ബന്ധിച്ചെന്നും നഗ്നദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്നും ആരോപിച്ച് യുവതി പരാതി നല്കിയതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്.
ഹരീഷും യുവതിയും തമ്മില്‍ അടുപ്പമുണ്ട്. ഇവര്‍ പാര്‍ട്ടികളില്‍ പങ്കെടുക്കാറുമുണ്ട്. തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ ഹരീഷ് പകര്‍ത്തി സൂക്ഷിച്ചിരുന്നു എന്നാണ് യുവതി പറഞ്ഞത്. പ്രതികളുമായും ഇവരുടെ അടുപ്പക്കാരുമായും ശാരീരിക ബന്ധത്തിനും നിര്‍ബന്ധിച്ചു. വിസമ്മതിച്ചപ്പോഴാണ് ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയത്. യുവതി പരാതിയില്‍ പറയുന്നു.
പങ്കാളികളെ കൈമാറുന്ന സംഘത്തിലെ അംഗങ്ങളാണ് ഹരീഷും ഹേമന്ദും. പ്രതികള്‍ മുന്‍പും സമാന കുറ്റങ്ങളില്‍ ഏര്‍പ്പെട്ടവരാണ് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here