പ്രസവംനിർത്തൽ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന ആരോപണവുമായി ബന്ധുക്കൾ; പോലീസ് അന്വേഷണം ആരംഭിച്ചു
തൃശൂർ: പ്രസവംനിർത്തൽ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചു. മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്. ശസ്ത്രക്രിയക്കായി തിങ്കളാഴ്ചയാണ് നീതുവിനെ ചാലക്കുടി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പ്രസവം കഴിഞ്ഞ് ഒൻപത് ദിവസം മുൻപാണ് നീതു വീട്ടിൽ എത്തിയത്. തിങ്കളാഴ്ച പ്രസവം നിർത്താനുള്ള ശസ്ത്രക്രിയക്കായി വീണ്ടും ആശുപത്രിയിൽ എത്തിയതാണ്. ശസ്ത്രക്രിയക്ക് ശേഷം അപസ്മാരം ഉണ്ടായതോടെ നീതുവിന്റെ ആരോഗ്യനില വഷളായി. തുടർന്ന് തൃശൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ശസ്ത്രക്രിയക്ക് മുൻപ് നൽകിയ അനസ്തേഷ്യയിലെ പാകപ്പിഴയാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ശസ്ത്രക്രിയ നടത്തിയ ആശുപത്രിക്കെതിരെ ചാലക്കുടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here