പഞ്ചാബിലെ കര്‍ഷക സമരത്തിനിടെ വനിതാ കര്‍ഷക മരിച്ചു; 21-ാമത്തെ രക്തസാക്ഷിയെന്ന് കര്‍ഷക സംഘടന; ട്രെയിന്‍ തടയല്‍ സമരത്തിനിടെ കുഴഞ്ഞുവീണു

ഡല്‍ഹി: പഞ്ചാബിലെ കര്‍ഷക സമരത്തില്‍ പങ്കെടുത്ത വനിതാ കര്‍ഷക മരിച്ചു. ഖനൗരിൽ ട്രെയിന്‍ തടയല്‍ സമരത്തില്‍ പങ്കെടുത്ത കര്‍ഷകയും സമീപവാസിയുമായ സുഖ്മിന്ദര്‍ കൗർ ആണ് മരിച്ചത്. പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ് മരിച്ചതായാണ് വിവരം. ഫെബ്രുവരിയില്‍ തുടങ്ങി 85 ദിവസം പിന്നിട്ടുനില്‍ക്കുന്ന സമരത്തിലെ 21-ാമത്തെ രക്തസാക്ഷിയാണ് സുഖ്മിന്ദര്‍ കൗർ എന്ന് കര്‍ഷക സംഘന അറിയിച്ചു.
പഞ്ചാബിലെ അതിര്‍ത്തിയില്‍ രണ്ടിടങ്ങളിലായിട്ടാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്. 22 ദിവസങ്ങളായി ഖനൗരിയില്‍ ട്രെയിന്‍ തടയല്‍ സമരം നടക്കുകയാണ്. നിരവധി വനിതാ കര്‍ഷകരുടെ സാന്നിധ്യം കൂടി അറിയിച്ച സമരമാണിത്. കഴിഞ്ഞ ദിവസം പഞ്ചാബിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രണീത് കൗറിനെതിരെ പ്രതിഷേധിക്കുനതിനിടെ ഒരു കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുnക്കുന്നതോടെ പ്രതിഷേധങ്ങള്‍ കടുപ്പിക്കനാണ് കര്‍ഷക സംഘനയുടെ തീരുമാനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here