ഭാര്യയെ കൊന്ന് ചവറ്റുകൂനയിൽ ഉപേക്ഷിച്ചു; മകനുമൊത്ത് നാട്ടിലേക്ക് കടന്ന് യുവാവ്; സംഭവം ഓസ്ട്രേലിയയില്‍

ഹൈദരാബാദ്: ഓസ്ട്രേലിയയില്‍ ഭാര്യയെ കൊന്ന് ചവറ്റുകൂനയില്‍ ഉപേക്ഷിച്ചശേഷം മകനുമായി ഇന്ത്യയിലേക്ക് കടന്ന് യുവാവ്. ഹൈദരാബാദ് സ്വദേശി ചൈതന്യ മന്ദാഗിനിയുടെ (36) മൃതദേഹമാണ് ബക്ക്ലിയിലെ റോഡരികില്‍ നിന്ന് ശനിയാഴ്ച കണ്ടെത്തിയത്. നാട്ടിലെത്തിയ യുവാവ് മകനെ ഭാര്യയുടെ മാതാപിതാക്കളെ ഏല്‍പ്പിച്ച ശേഷം കുറ്റം സമ്മതിച്ചതായാണ് വിവരം. കൊല്ലപ്പെട്ട ചൈതന്യ ഭര്‍ത്താവ് അശോക് രാജിനും മകനുമൊപ്പം ഓസ്ട്രേലിയയില്‍ കഴിയുകയായിരുന്നു.
ഓസ്ട്രേലിയയിലെ പോലീസിന്‍റെ അന്വേഷണത്തില്‍ വിൻചെൽസിയക്ക് സമീപത്ത് ഉച്ചയോടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയെ പിടികൂടാന്‍ ആയിട്ടില്ലെന്നും ചൈതന്യയുമായി ബന്ധമുള്ള വ്യക്തിയാണ് കൃത്യം ചെയ്തിരിക്കുന്നത് എന്നുമാണ് പോലീസ് വിശദീകരണം. ചൈതന്യയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here