21കാരിയെ കൂട്ടബലാത്സംഗം ചെയ്തത് പ്രതിശ്രുത വരന്റെ മുന്നിൽവച്ച്; ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ വൈറലാക്കി

പ്രതിശ്രുത വരന്റെ മുന്നിൽവച്ച് 21 കാരിയെ കൂട്ടബലാത്സംഗം ചെയ്തു. ഒഡീഷയിലെ നയാഗർ ജില്ലയിലെ വനത്തിൽവച്ചാണ് യുവതിയെ മൂന്നുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു. യുവതി ഫത്തേഗഡ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഫത്തേഗഡ് രാമക്ഷേത്ര ദർശനം കഴിഞ്ഞ് വൈകീട്ട് യുവതിയും പ്രതിശ്രുതവരനും വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. പിതാഖൈ വനത്തിന് സമീപം വച്ച് അജ്ഞാതരായ മൂന്ന് പേർ ഇരുവരെയും തടഞ്ഞുനിർത്തി. ഇരുവരെയും ബലമായി കാട്ടിലേക്ക് കൊണ്ടുപോവുകയും പ്രതിശ്രുത വരനെ കത്തികാട്ടി ഭീഷണിപ്പെടുത്തിയശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
സംഭവം മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത പ്രതികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here