മൃതദേഹം സുഭദ്രയുടേതെന്ന് മകന്‍ തിരിച്ചറിഞ്ഞു; 27000 രൂപയുടെ സ്വര്‍ണ്ണം ആലപ്പുഴയില്‍ വിറ്റു; പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍
ആലപ്പുഴ മാരാരിക്കുളത്ത് വീട്ടുവളപ്പില്‍ കൊന്ന് കുഴിച്ചിട്ടത് കടവന്ത്രയില്‍ നിന്നും കാണാതായ സുഭദ്രയെ തന്നെ. സുഭദ്രയുടെ മകന്‍ രാധാകൃഷ്ണന്‍ മൃതദേഹം തിരിച്ചറിഞ്ഞു. കാലില്‍ സ്ഥിരമായി കെട്ടാറുള്ള ബാന്‍ഡേജ് കണ്ടാണ് തിരിച്ചറിഞ്ഞത്. സുഭദ്രയെ കാണാനില്ലെന്ന് രാധാകൃഷ്ണന്‍ ഓഗസ്റ്റ് നാലിന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലെ അന്വേഷണമാണ് കൊലപാതകം വിവരം പുറത്ത് അറിയാന്‍ കാരണമായത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
കാട്ടൂര്‍ സ്വദേശി മാത്യൂസ്, ഭാര്യ ഉഡുപ്പി സ്വദേശിയായ ശര്‍മിള എന്നിവര്‍ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തീര്‍ത്ഥാടനത്തിനിടയില്‍ പരിചയപ്പെട്ട ഇവരുടെ വീട്ടില്‍ സുഭദ്ര എത്താറുണ്ടായിരുന്നു. ഇതിനിടയില്‍ കൊല നടത്തി സ്വര്‍ണ്ണം കവര്‍ന്നതായാണ് പോലീസ് സംശയിക്കുന്നത്. 27000 രൂപയുടെ സ്വര്‍ണ്ണം ദമ്പതികള്‍ ആലപ്പുഴയില്‍ വിറ്റതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പൊലീസ് നായയെ എത്തിച്ചു നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികളെന്ന് സംശയിക്കുന്ന ദമ്പതികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഓഗസ്റ്റ് 7ന് ജോലിക്കാരനെ വിളിച്ച് വീടിന് സമീപത്ത് കുഴിയെടുത്തിരുന്നു. ഇയാളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here