സഹോദരിയുടെ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നു; യുവതിക്ക് മാനസിക പ്രശ്നമെന്ന് പോലീസ്
തിരുവനന്തപുരം: സഹോദരിയുടെ ഒന്നര വയസുള്ള കുഞ്ഞിനെ യുവതി കിണറ്റിലെറിഞ്ഞ് കൊന്നു. ഇന്ന് രാവിലെ വെള്ളനാട് ഉറിയക്കോടാണ് സംഭവം. ശ്രീകണ്ഠൻ-സിന്ധു ദമ്പതികളുടെ മകൻ അനന്തുവാണ് മരിച്ചത്. പ്രതി മഞ്ജുവിനെ മലയിന്‍കീഴ് പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പോലീസ് പറഞ്ഞത്.
തൊട്ടിലില്‍ കിടത്തിയിരുന്ന കുട്ടിയെ എടുത്ത് കിണറ്റിലെറിഞ്ഞ ശേഷം യുവതി തന്നെയാണ് സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികളെ വിവരമറിയിച്ചത്. കാട്ടാക്കട ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് കിണറ്റിൽ നിന്ന് കുഞ്ഞിനെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മഞ്ജുവിന്റെ വീടിന് സമീപമുള്ള വീട്ടിലെ കിണറ്റിലാണ് കുഞ്ഞിനെ എറിഞ്ഞതെന്ന് മലയിന്‍കീഴ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ സുരേഷ് കുമാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മഞ്ജു മാനസിക രോഗത്തിന് ചികിത്സയിലാണ്”-എസ്എച്ച്ഒ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here