13-ാംനിലയിൽനിന്നും വീണ റഷ്യക്കാരിക്ക് പുതുജന്മം; പരുക്കുകൾ നിസാരമെന്ന് വാർത്താ ഏജൻസി

13-ാം നിലയിൽനിന്നും താഴെ വീണ 22കാരി നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. റഷ്യയിലെ നൊവോസിബിർസ്കിലാണ് അദ്ഭുതകരമായ സംഭവം നടന്നത്. കെട്ടിടത്തിന്റെ ജനലിലൂടെ താഴെ വീഴുന്ന യുവതിയുടെ വീഡിയോ എക്സിലൂടെയാണ് പുറത്തുവന്നത്.

യുവതി പുൽത്തകിടിയിലേക്ക് വീഴുന്നതും ഏതാനും നിമിഷങ്ങൾക്കുശേഷം എഴുന്നേറ്റ് ഇരിക്കാൻ ശ്രമിക്കുന്നതുമാണ് വീഡിയോയിൽ കാണാൻ കഴിയുക. യുവതിയെ നിസാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. വീഴ്ചയിൽ മുറുവുകളുണ്ടെങ്കിലും ശരീരത്തിലെവിടെയും ഒടിവുകളൊന്നും സംഭവിച്ചിട്ടില്ലെന്നും യുവതി ആരുടെയും സഹായമില്ലാതെ തനിയെ നടന്നാണ് ആംബുലൻസിലേക്ക് കയറിയതെന്നും റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. താഴെ വീണത് സൈബീരിയൻ യുവതിയെന്നാണ് ചിലർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.

നിരവധി പേരാണ് വീഡിയോ കണ്ടശേഷം കമന്റ് ചെയ്തിരിക്കുന്നത്. ദൈവം അവൾക്കൊരു പുതിയ ജീവിതം നൽകിയെന്നായിരുന്നു ഒരാളുടെ കമന്റ്. അവൾ അന്യഗ്രഹ ജീവിയാണോയെന്നും പുൽത്തകിടിയിലേക്കാണോ വീണതെന്നും മറ്റു ചിലർ കൗതുകത്തോടെ ചോദിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top