തലശേരി–കുടക് അന്തർസംസ്ഥാന പാതയിൽ യുവതിയുടെ മൃതദേഹം; പ്രായം ഇരുപതിനോടടുത്തെന്നു അനുമാനം; നീല ബ്രീഫ് കേസിലെ മൃതദേഹം ആരുടേതെന്ന് സൂചനയില്ല

കണ്ണൂർ: തലശേരി–കുടക് അന്തർസംസ്ഥാന പാതയിൽ അഴുകിയ നിലയിൽ സ്യൂട്ട് കെയ്സില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. ഇരുപത് വയസിനോട് അടുത്ത യുവതിയുടെ മൃതദേഹം പെട്ടിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു.

കേരള അതിർത്തിയായ കൂട്ടുപുഴയിൽനിന്ന് 17 കി.മീ മാറി ഓട്ടക്കൊല്ലിക്കു സമീപമാണു മൃതദേഹമടങ്ങിയ നീല ബ്രീഫ് കേസ് കണ്ടെത്തിയത്. അമേരിക്കയിൽനിന്നുള്ള പുതിയ സ്യൂട്ട് കേസിലായിരുന്നു മൃതദേഹം.

മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ റോഡിനു സമീപമായിരുന്നു മൃതദേഹം ഉപേക്ഷിച്ചത്. ഒരു ചുരിദാറും മൃതദേഹത്തിനു ഒപ്പമുണ്ടായിരുന്നു. ഈ ചുരിദാര്‍ കേന്ദ്രമാക്കിയാണ് അന്വേഷണം. ഇൻക്വസ്റ്റ് നടത്തി മൃതദേഹാവശിഷ്ടങ്ങൾ മോർച്ചറിയിലേക്കു മാറ്റി. വിരാജ്പേട്ട പൊലീസ് അന്വേഷണം തുടങ്ങി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top